യുഎഇയിൽ അടുത്ത ഏതാനും ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് പ്രവചിച്ച് കാലാവസ്ഥാ വിദഗ്ദ്ധൻ. കിഴക്കൻ പർവ്വത പ്രദേശങ്ങളിലായിരിക്കും വേനൽമഴ ലഭിക്കുക. മേഘങ്ങളുടെ രൂപവത്കരണത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും ജൂൺ 8,9 തീയതികളിലാണ് മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. ഇന്ത്യൻ മൺസൂൺ വിപുലീകരണവും മേഘരൂപീകരണത്തെ ബാധിക്കാം. അതേസമയം, രാജ്യത്തെ താപനില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർദ്ധിച്ചുവെന്നും ഡോ. ഹബീബ് ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച യുഎഇയിലെ താപനില 49.2 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ദിവസങ്ങൾക്ക് ശേഷം 45 ഡിഗ്രി സെൽഷ്യസിൽ താപനില റിപ്പോർട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq