യുഎഇയിലെ കൊടും ചൂടിൽ ആശ്വാസ മഴ പെയ്യുമോ?

യുഎഇയിൽ അടുത്ത ഏതാനും ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് പ്രവചിച്ച് കാലാവസ്ഥാ വിദഗ്ദ്ധൻ. കിഴക്കൻ പർവ്വത പ്രദേശങ്ങളിലായിരിക്കും വേനൽമഴ ലഭിക്കുക. മേഘങ്ങളുടെ രൂപവത്കരണത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും ജൂൺ 8,9 തീയതികളിലാണ് മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ വിദ​ഗ്ധൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. ഇന്ത്യൻ മൺസൂൺ വിപുലീകരണവും മേഘരൂപീകരണത്തെ ബാധിക്കാം. അതേസമയം, രാജ്യത്തെ താപനില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർദ്ധിച്ചുവെന്നും ഡോ. ​​ഹബീബ് ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച യുഎഇയിലെ താപനില 49.2 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ദിവസങ്ങൾക്ക് ശേഷം 45 ഡിഗ്രി സെൽഷ്യസിൽ താപനില റിപ്പോർട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy