സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗം സർവകാല റെക്കോർഡിൽ

സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗം വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റായി. പീക് ടൈമായ വൈകീട്ട് ആറ് മുതൽ 11 വരെയുള്ള സമയത്തെ ആവശ്യകതയും റെക്കോർഡ് രേഖപ്പെടുത്തി. 5364 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ ഉപയോ​ഗിച്ചിരിക്കുന്നത്. വേനൽക്കാല ചൂട് കൂടിയതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലായി തുടരുകയാണ്. ചൂടാണെന്ന് അറിയാമെങ്കിലും വൈദ്യുതി ഉപഭോ​ഗത്തിൽ ശ്രദ്ധവെക്കണമെന്നാണ് കെഎസ്ഇബിയുടെ നിർദേശം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy