രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ഈ സ്ഥലത്ത്, യാത്രക്കാർ മുൻകരുതലെടുക്കണം

രാജ്യത്തെ ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ നന്ദ്യാലിലാണ്. 44.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രയിലെ അനന്ദപുർ 44.4 ഡിഗ്രി സെൽഷ്യസ്, കുർനൂൽ 44.3ഡിഗ്രി സെൽഷ്യസ്, കുഡ്ഡപ 43.2ഡിഗ്രി സെൽഷ്യസ്, തിരുപ്പതിയിൽ 42.4 ഡിഗ്രി സെൽഷ്യസ് എന്നീ ഉയർന്ന താപനിലകളും രേഖപ്പെടുത്തി. തിരുപ്പതിയിലേക്കുള്ള യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളില ചില മേഖലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് പാലക്കാടാണ് 41.5 ഡിഗ്രി സെൽഷ്യസ്. മൂന്ന് ദിവസമായി പാലക്കാട്ടെ ചൂട് 40 ഡി​ഗ്രിക്ക് മുകളിലാണ്. 2019 ന് ശേഷം ആദ്യമായാണ് ഔദ്യോഗികമായി സംസ്ഥാനത്തു 41°c മുകളിൽ താപനില രേഖപെടുത്തുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy