മലയാളികൾക്ക് തിരിച്ചടി; സ്വകാര്യ മേഖലയിൽ ഇരട്ടി സ്വദേശിവത്കരണവുമായി ​ഗൾഫ് രാജ്യം

സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം ഇരട്ടിയാക്കാൻ ആലോചിച്ച് കുവൈറ്റ്. രാജ്യത്ത് വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് സർക്കാർ മേഖലയിൽ ജോലി ലഭ്യമാക്കാൻ സാധിക്കാത്തതിനാൽ അവർക്ക് സ്വകാര്യമേഖലയിൽ ജോലി ലഭ്യമാക്കാനാണ് നീക്കം. നിലവിൽ രാജ്യത്തെ നിയമം അനുസരിച്ച് 25% സ്വദേശികളെയാണ് നിയമിക്കുന്നത്. ഇത് 50 ശതമാനമാക്കി ഉയർത്തും. പെട്രോളിയം മേഖലയിൽ 30%ൽനിന്ന് 60% ആക്കി ഉയർത്തും. സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികളുടെ ഫയൽ റദ്ദാക്കാനും മൂന്നിരട്ടി പിഴയീടാക്കാനും നീക്കമുണ്ട്. ഇത് സംബന്ധിച്ച് സ്വകാര്യ മേഖലയിലെയും പെട്രോളിയം മേഖലയിലെയും യൂണിയനുകളുമായി മാനവശേഷി അതോറിറ്റി ഉപ മേധാവി നജാത്ത് അൽ യൂസഫ് ചർച്ച നടത്തിയിട്ടുണ്ട്. തീരുമാനം എപ്പോൾ മുതൽ പ്രാബല്യത്തിലാകുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. തീരുമാനം നടപ്പിലായാൽ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് തിരിച്ചടിയാകും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy