യുഎഇയിക്കിത് മാമ്പഴക്കാലമാണ്. ദുബായിലെയും ഷാർജയിലെയും സ്റ്റോറുകളിലും ഫ്രൂട്ട് മാർക്കറ്റുകളിലുമെല്ലാം സ്വർണനിറമുള്ള ഫലം നിറഞ്ഞിരിക്കുകയാണ്. യുഎഇയിൽ ലഭ്യമായ മാമ്പഴങ്ങൾക്കിടയിൽ ജാപ്പനീസ് മിയസാക്കിയാണ് ഏറ്റവും സ്വാദുള്ളത്. ഉയർന്ന വിലയും അതിവിശിഷ്ടമായ സ്വാദും കാരണം ഇത് വാങ്ങണമെങ്കിൽ അഡ്വാൻസ് ഓർഡർ നൽകേണ്ടി വരും. 800 ഗ്രാം മിയാസാക്കി മാമ്പഴത്തിന് 620 ദിർഹമാണ് വില.
എന്നാൽ മാർക്കറ്റുകളിൽ ഇടം പിടിച്ചതിലേറെയും അൽഫോൺസോ, സിന്ധ്രി, കേസരി തുടങ്ങിയ മാമ്പഴങ്ങളാണ്. ഇന്ത്യ, കെനിയ, യെമൻ, മനില, പെറു, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളാണ് മാർക്കറ്റുകളിലേറെയും. അൽഫോൺസോ മാങ്ങയ്ക്ക് കിലോയ്ക്ക് 7 ദിർഹമാണ് വില. വാങ്ങുന്നവരിൽ പലരും 5 കിലോയുള്ള ബോക്സുകളാണ് കൊണ്ടുപോകുന്നതെന്ന് വിൽപ്പനക്കാർ പറയുന്നു. അതേസമയം ബെയ്ഗൻപാലി മാങ്ങയ്ക്ക് അൽ അവീർ മാർക്കറ്റിൽ നാല് ദിർഹമാണ് കിലോയ്ക്ക് വരുന്നത്. അതേസമയം സൂപ്പർ മാർക്കറ്റുകളിൽ ഇതിന് കിലോയ്ക്ക് എട്ട് ദിർഹമാണ് ഈടാക്കുന്നത്. ഇന്ത്യൻ കേസരി മാങ്ങയ്ക്ക് ലോക്കൽ മാർക്കറ്റുകളിൽ 7 ദിർഹവും സൂപ്പർ മാർക്കറ്റിൽ 10 ദിർഹവുമാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq