തായ്ലാൻഡ്: തായ്ലാൻഡിലേക്ക് ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പ്രവേശിക്കാനുള്ള സമയപരിധി നീട്ടി ടൂറിസം അതോറിറ്റി. നവംബർ 11 വരെയാണ് നേരത്തെ ഇന്ത്യക്കാര്‍ക്ക് തായ്ലന്ഡിലേക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചിരുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഇളവ് തുടരും. 2023 നവംബറിലാണ് ആദ്യമായി തായ്ലന്ഡ് ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ പ്രവേശനം അനുവദിച്ച് തുടങ്ങിയത്. 60 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ തായ്ലന്ഡില് കഴിയാം. ഇത് 30 ദിവസത്തേക്ക് അധികമായി നീട്ടാൻ സാധിക്കും. കാലാവധി നീട്ടാന്‍ ഇമിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ തായ്ലന്ഡിലേക്ക് സഞ്ചരിച്ച ഇന്ത്യക്കാരുടെ എണ്ണം 16.17 മില്യണായി ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
news
അറിഞ്ഞില്ലേ… ഇന്ത്യക്കാരുടെ ഈ പ്രിയപ്പെട്ട ടൂറിസ്റ്റ് സ്പോട്ടിലേക്ക് വിസാ രഹിത പ്രവേശനം നീട്ടി