അബുദാബി: മെഡിക്കൽ- എഞ്ചിനീയറിങ് കോഴിസുകളിലേക്കുള്ള പ്രവേശനത്തിന് എംസാറ്റ് പ്രവേശന പരീക്ഷ നിർത്തലാക്കി യുഎഇ. വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമാണ് ഇക്കാര്യം അറിയിച്ചത്. പ്ലസ് ടു മാർക്ക് ആയിരിക്കും ഇനി മാനദണ്ഡമാകുക. സർവ്വകലാശാല പ്രവേശനത്തിനും പ്ലസ് ടു സയൻസ്, ഗണിതം മാർക്ക് തന്നെയാകും പ്രധാന മാനദണ്ഡം. നിലവിൽ പ്ലസ് ടു പാസായ ശേഷമുള്ള എംസാറ്റ് പ്രവേശന പരീക്ഷയിലെ മാർക്കായിരുന്നു മാനദണ്ഡമായിരുന്നത്. സർവ്വകലാശാലകളിലെ മറ്റ് വിഷയങ്ങളിലെ പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പ്രധാന മാനദണ്ഡമാകുന്നതോടൊപ്പം അതത് വിഷയങ്ങളിലെ മാർക്കും പരിഗണിക്കും. കൂടാതെ, സർവകലാശാലകൾക്ക് ചില മാനദണ്ഡങ്ങൾ നിശ്ചയിക്കാം. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് എംസാറ്റ് പ്രവേശന പരീക്ഷ നിർത്തലാക്കിയതിന്റെ പ്രധാന ലക്ഷ്യം. മാത്രമല്ല, കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിഷയങ്ങളിൽ പ്രവേശനം നേടാനും പുതിയ തീരുമാനം സഹായിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
news
എംസാറ്റ് പരീക്ഷ നിർത്തലാക്കി യുഎഇ; വിദ്യാർഥികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിഷയങ്ങളിൽ പ്രവേശനം നേടാം