Posted By rosemary Posted On

യുഎഇയിലെ കമ്പനിയിൽ നിന്നും വൻതുക മോഷ്ടിച്ച് കടന്ന പ്രവാസിയായ മുൻ ജീവനക്കാരൻ പിടിയിലായ ശേഷം

യുഎഇയിലെ ഒരു ജനറൽ ട്രേഡിംഗ് കമ്പനിയിൽ നിന്ന് വൻ തുക മോഷ്ടിച്ചതിനെ തുടർന്ന് ഇന്ത്യക്കാരനായ മുൻ ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി. കമ്പനിയിൽ നിന്ന് രണ്ട് വർഷത്തിലേറെയായി വൻ തുക തട്ടിയെടുത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒരു മാസത്തെ തടവിനും നാടുകടത്താനും വിധിച്ചു. ഇയാൾ തട്ടിയെടുത്ത തുകയക്ക് തുല്യമായ തുക പിഴയും ചുമത്തിയിട്ടുണ്ട്. 2017 മുതൽ 2019 ഡിസംബർ വരെയുള്ള കാലയളവിൽ ഡ്രൈവർ ജോലി ചെയ്തിരുന്ന 34 കാരനായ ഇന്ത്യൻ പൗരൻ സ്ഥാപനത്തിൽ നിന്നും 114,966 ദിർഹം അപഹരിച്ചെന്നാണ് കേസ്. ഡ്രൈവർ എന്ന നിലയിൽ തൻ്റെ ചുമതലകൾ നിർവഹിക്കുന്നതിനിടെ ഇയാൾ അക്കൗണ്ടിംഗ് രേഖകളിൽ കൃത്രിമം കാണിച്ചതായി കോടതി കണ്ടെത്തി. സമഗ്രമായ അക്കൗണ്ടിംഗ് റിപ്പോർട്ടി​ന്റെയും സാക്ഷികളുടെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. 2020ൽ പ്രതി വാർഷിക അവധി എടുത്തതിന് ശേഷം പകരം ജോലിക്കെത്തിയയാളിൽ നിന്നുള്ള പേയ്‌മെൻ്റുകൾ കമ്പനിയുടെ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് അന്വേഷണം നടത്തിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Comments (0)

Leave a Reply

Your email address will not be published. Required fields are marked *