യുഎഇയിലെ പ്രവാസികൾക്കടക്കം ആശ്വാസമേകുന്ന വമ്പൻ വിസാ അപ്‌ഡേറ്റ് ഇതാ…

വിദേശികൾക്ക് ഇനി സ്വന്തം സ്പോൺസർഷിപ്പിൽ യുഎഇയിലേക്ക് പ്രവേശിക്കുകയും വ്യവസ്ഥകൾക്ക് അനുസൃതമായി ജോലി ചെയ്യുകയും ചെയ്യാം. ഒരു വർഷത്തെ സെൽഫ് സ്പോൺസേർഡ് വിസ യുഎഇ അവതരിപ്പിച്ചു. ഈ മാസം മുതൽ പ്രാബല്യത്തിൽ വന്ന വിസയിൽ 55 വയസ്സിന് മുകളിലുള്ള വിരമിച്ച താമസക്കാർക്കും സ്പോൺസറില്ലാതെ താമസ വീസ ലഭിക്കും. ഇതിനോടകം സന്ദർശക വിസയിലുള്ള മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ഒരു വർഷത്തെ വിസ നേടിക്കഴിഞ്ഞു. 3,400 ദിർഹമാണ് ഫീസ് വരുന്നത്. യുഎഇയിൽ സന്ദർശക വീസയിലുള്ളവർ സ്റ്റാറ്റസ് മാറ്റത്തിന് 625 ദിർഹം കൂടി നൽകേണ്ടതുണ്ട്. വർക് പെർമിറ്റിന് 300 ദിർഹമാണ് ഫീസ്. എന്നാൽ സ്പോൺസേഡ് വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതോടെ ഫീസിനത്തിൽ കുറവ് വന്നേക്കും. ഒരു വർഷത്തെ സെൽഫ് സ്പോൺസേഡ് വിസയിലെത്തുന്നവർക്ക് എമിറേറ്റ്സ് ഐ‍ഡിയും ലഭിക്കും. കൂടാതെ യുഎഇയിൽ ജോലി ലഭിച്ചാൽ വർക്ക് പെർമിറ്റോടെ നിയമപരമായി തൊഴിൽ ചെയ്യാനും സാധിക്കും. ഇതിന് ലേബർ പേയ്മെ​ന്റില്ല. കൂടാതെ ബാങ്ക് അക്കൗണ്ട് തുറക്കാനും ഡ്രൈവിം​ഗ് ലൈസൻസ് എടുക്കാനും ഇത് സഹായകമാണ്. കൂടാതെ ഒരു വർഷം കഴിഞ്ഞാൽ വിസ പുതുക്കുകയും ചെയ്യാമെന്നും സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ പറഞ്ഞു. പിതാവി​ന്റെയോ ഭർത്താവി​ന്റേയോ വിസയ്ക്ക് കീഴിലുള്ളവർക്കും ഒരു വർഷത്തെ സെൽഫ് സ്പോൺസേർഡ് വീസയിലേയ്ക്ക് മാറാവുന്നതാണ്. റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ മൂലധനത്തിന്റെ അടിസ്ഥാനത്തിൽ വീസയ്ക്ക് യോഗ്യത നേടാവുന്നതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

യുഎഇയിലെ എല്ലാ എമിറേറ്റുകളിലുമായി ഏകദേശം 90 ലക്ഷം പേരാണുള്ളത്. ജനസംഖ്യയുടെ 90 ശതമാനവും പ്രവാസികളാണ്. യുഎഇ പൗരന്മാരല്ലാത്ത എല്ലാ താമസക്കാർക്കും അവരുടെ റസിഡൻസി പെർമിറ്റിനായി ഒരു സ്പോൺസർ ഉണ്ടായിരിക്കണമെന്നായിരുന്നു നിയമം. പരമാവധി 2 അല്ലെങ്കിൽ 3 വർഷത്തിനുശേഷം പുതുക്കണം. 2019ൽ നടന്ന നിയമഭേദ​ഗതികളെ തുടർന്ന് വിദേശികൾക്ക് രാജ്യത്ത് തുടർച്ചയായി താമസിക്കാനുള്ള 10 വർഷത്തെ ഗോൾഡൻ വീസ, റിമോട്ട് വർക്ക് വീസ തുടങ്ങി അഞ്ച്, മൂന്ന്, രണ്ട് വർഷത്തെ തൊഴിൽ, താമസ വീസകളുമുണ്ട്. യുഎഇയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനും വളർച്ചയ്ക്കും തുടർച്ചയായി സംഭാവന നൽകാൻ കഴിവുള്ള പ്രതിഭകളായ പ്രവാസികൾക്കും നിക്ഷേപകർക്കും സുരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ദീർഘകാല വിസകൾ അനുവദിക്കുന്നത്. യുഎഇയിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റലുമായി കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്, നമ്പർ:+971 42 234 6006

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy