
ദുബായ് വിമാനത്താവളത്തിലെ കർശന നിയന്ത്രണങ്ങളെ കുറിച്ച് അറിഞ്ഞിരുന്നോ?
സ്കൂളുകൾ അടച്ചതും വേനലവധി ആരംഭിച്ചതുമെല്ലാം വിമാനത്താവളങ്ങളിൽ വൻ തിരക്കിന് കാരണമാകുന്നുണ്ട്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ കർശന നീക്കമാണ് അധികൃതർ നടത്തിയിരിക്കുന്നത്. ഈ മാസം 17 മുതൽ യാത്രക്കാരല്ലാത്തവരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ ടെർമിനലിലേക്ക് യാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുക. 1,3 ടെർമിനലുകളിൽ ടാക്സികൾക്ക് മാത്രമേ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. സ്വകാര്യ വാഹനങ്ങളിലെത്തുന്നവർ പാർക്കിംഗ് ടെർമിനലുകളിൽ നിർത്തണം. ഈ അവധിക്കാലത്ത് ഏകദേശം 33 ലക്ഷം പേർ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലായ് 13 ആയിരിക്കും ഏറ്റവും തിരക്കുള്ള ദിവസം. അന്നേദിവസം 2.86 ലക്ഷം പേർ യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യാത്രക്കാരുടെ ബുക്കിങ്ങിൽ 35% വർധനയുണ്ടായെന്നാണ് ട്രാവൽ പ്രൊവൈഡറായ ഡിനാറ്റ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ യാത്രക്കാർ മൂന്ന് മണിക്കൂർ നേരത്തെ എത്തണമെന്നും ഗതാഗത തടസങ്ങൾ ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും അധികൃതർ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)