Posted By rosemary Posted On

അബുദാബിയിൽ എഞ്ചിൻ ഓണായിരിക്കെ വാഹനത്തി​ൽ നിന്ന് പുറത്തിറങ്ങി, മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് പോയാൽ ലഭിക്കുന്ന പിഴയെന്തെന്നറിയാമോ?

അബുദാബി: വാഹനങ്ങളിൽ നിന്ന് ഇറങ്ങുമ്പോൾ എഞ്ചിൻ പ്രവർത്തിപ്പിച്ചാൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. പെട്രോൾ സ്റ്റേഷനുകളിലോ എടിഎമ്മുകളിലോ പള്ളികളിലോ വാഹനം നിർത്തുന്ന ഡ്രൈവർമാർക്കിടയിൽ ഇത്തരമൊരു പ്രവണത കാണുന്നുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പ്രാർത്ഥനയ്‌ക്കോ ലഘുഭക്ഷണം വാങ്ങുന്നതിനോ പണം പിൻവലിക്കുന്നതിനോ വേണ്ടി വാഹനത്തി​ന്റെ എഞ്ചിൻ ഓണാക്കിയിട്ട് പുറത്തിറങ്ങുമ്പോൾ തിരിച്ചുവരാൻ ചിലപ്പോൾ കൂടുതൽ സമയമെടുത്തെന്ന് വരാം. ഇത് കാറിന് തീപിടിക്കുന്നതിനോ വാഹനം മോഷ്ടിക്കുന്നതിനോ ഇടയാക്കുമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. കൂടാതെ, നിരോധിത സ്ഥലങ്ങളിൽ വാഹനം നിർത്തുന്നത് ഒഴിവാക്കണം. റോഡിൽ നിർത്താൻ നിർബന്ധിതരായാൽ, സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ട്രാഫിക് ബോർഡുകളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ 500 ദിർഹം പിഴ ഈടാക്കുമെന്നും പോലീസ് വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Comments (0)

Leave a Reply

Your email address will not be published. Required fields are marked *