Posted By rosemary Posted On

യുഎഇയിൽ മാമ്പഴത്തി​ന്റെ മധുരം നുകരാം, ഒപ്പം സൗജന്യ പ്രവേശനവും, വിശദാംശങ്ങൾ

നല്ല പഴുത്ത മാമ്പഴം കഴിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ ഇന്ന് ദുബായിൽ നടക്കുന്ന ഏകദിന പാകിസ്ഥാൻ മാംഗോ ഫെസ്റ്റിവലിലേക്ക് വരുക. പഴങ്ങളുടെ രാജാവായ മാമ്പഴം കൊണ്ട് ഉണ്ടാക്കിയ സ്വാദിഷ്ടമായ വിഭവങ്ങൾ ആസ്വദിക്കാം. ഒപ്പം ലൈവ് പെർഫോമൻസുകളും ​ഗെയിമുകളിലും പങ്കാളിയാകാം.’കണക്റ്റിംഗ് ഹാർട്ട്സ് – ദി മാംഗോലീഷ്യസ് വേ’ എന്ന പേരിൽ നടക്കുന്ന വാർഷിക മാമ്പഴ പ്രദർശനം വൈകുന്നേരം 5 മണി മുതൽ ദുബായിലെ ഔദ് മേത്തയിൽ നടക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

യുഎഇയിലെ എല്ലാ നിവാസികൾക്കുമായി വിവിധ സ്റ്റാളുകൾ, സമ്മാനങ്ങൾ, സ്റ്റേജ് പ്രവർത്തനങ്ങൾ, മത്സരങ്ങൾ, സമ്മാനങ്ങൾ, സൗജന്യ മാമ്പഴ ഉൽപ്പന്നങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഇവൻ്റ് സമയത്ത് ആളുകൾക്ക് മാമ്പഴം വാങ്ങാനും കഴിയും. കഴിഞ്ഞ വർഷത്തെ പതിപ്പിൽ 5,000-ത്തിലധികം ആളുകൾ എത്തിയിരുന്നു, ഈ വർഷവും സമാനമായ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *