
യുഎഇയിൽ പുതുതായി രണ്ട് റൂട്ടുകളിൽ കൂടി ബസ് സർവീസ് ആരംഭിച്ചു
യുഎഇയിലെ രണ്ട് റൂട്ടുകളിൽ കൂടി പുതുതായി ബസ് സർവീസ് ആരംഭിച്ചു. ദമാക്ക് ഹിൽസ്, ദുബായ് ഹിൽസ് പാർപ്പിട മേഖലകളിലേക്കാണ് പുതിയ സർവീസുകൾ നടത്തുകയെന്ന് ആർ ടി എ അറിയിച്ചു. ഉൾപ്രദേശങ്ങളെ പൊതുഗതാഗത ശൃംഖലയുമായി ബന്ധപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർവീസ് ഏർപ്പെടുത്തുന്നത്. ദുബായ് ഹിൽസിൽ നിന്ന് ഇക്വിറ്റി മെട്രോ സ്റ്റേഷനിലേക്ക് ഡിഎച്ച്1 ബസും ദമാക്ക് ഹിൽസിൽ നിന്ന് ദുബായ് സ്റ്റുഡിയോ സിറ്റിയിലേക്ക് ഡിഎ2 ബസുമാണ് സർവീസ് നടത്തുക. ഡിഎച്ച്1 ബസിന്റെ ആദ്യ സർവീസ് രാവിലെ 7.09ന് ദുബായ് ഹിൽസിൽ നിന്ന് തുടങ്ങും. രാത്രി 10.09 വരെ ഓരോ മണിക്കൂർ ഇടവിട്ട് ഇക്വിറ്റി മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും സർവീസ് ഉണ്ടായിരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 12.09 വരെ സർവീസ് ഉണ്ടാകും. ഡിഎ2 ബസ് 2 മണിക്കൂർ ഇടവിട്ടാണ് സർവീസ് നടത്തുക. ദമാക്ക് ഹിൽസിൽ നിന്ന് രാവിലെ 5.47ന് തുടങ്ങുന്ന സർവീസ് രാത്രി 9.32ന് അവസാനിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)