ജയിലിൽ നിന്ന് ബോചെയെ വിളിച്ച് റഹീം, കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്ക്, ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കാമെന്ന് ബോചെ

സൗദിയിലെ ജയിലിൽ നിന്ന് വധശിക്ഷ റദ്ദാക്കിയുള്ള കോടതി ഉത്തരവ് വന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണിൽ വിളിച്ച് അബ്​ദുൽ റഹീം. ചെയ്ത് തന്ന സഹായങ്ങൾ ഒരിക്കലും മറക്കാനാകില്ലെന്നും ഒരുപാട് നന്ദിയുണ്ടെന്നും റ​ഹീം പറഞ്ഞു. ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും റ​ഹീം പറഞ്ഞു. സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ മറുപടി പറഞ്ഞു. റഹീമുമായി ഫോണിൽ സംസാരിക്കുന്ന വീഡിയോ ഇൻസ്റ്റ​ഗ്രാം വഴിയാണ് ബോബി ചെമ്മണ്ണൂർ പങ്കുവച്ചത്. 18 വർഷം മുമ്പ് ചെയ്യാൻ ആ​ഗ്രഹിച്ച കാര്യങ്ങൾ ചെയ്യണം കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണം. നാട്ടിൽ വന്നശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും ബോബി ചെമ്മണ്ണൂര്‍ റ​ഹീമിനോട് പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy