പ്രവാസികളടക്കമുള്ളവർക്കായി വിസ സേവനങ്ങളെക്കുറിച്ച് ക്യാമ്പയിൻ

ദുബായിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കായി വിസ സേവനങ്ങളെ കുറിച്ച് അവബോധം നൽകാൻ ബോധവത്കരണ ക്യാമ്പയിൻ നടത്തുന്നു. ഈ മാസം 24 മുതൽ 28 വരെ ദുബായ് വാഫി മാളിൽ പ്രദർശനം നടത്തുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. “നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്” ( for you, we are here) എന്ന ബോധവത്കരണ ക്യാമ്പയിനി​ന്റെ ഭാ​ഗമായാണ് പരിപാടി നടത്തുന്നത്.

വിവിധ തരത്തിലുള്ള വീസകളും അവയ്ക്ക് വേണ്ടി എപ്രകാരം അപേക്ഷിക്കാം എന്നെല്ലാം പ്രദർശനത്തിൽ വ്യക്തമാക്കും. രാവിലെ 10 മണി മുതൽ രാത്രി 10 വരെയായിരിക്കും പ്രദർശനം. ഉപഭോക്തൃ കമ്മ്യൂണിറ്റി നെറ്റ്‌വർക്ക്, ഗോൾഡൻ വീസ, എൻട്രി പെർമിറ്റ് സേവനങ്ങൾ, വീഡിയോ കോൾ, ഐഡന്റിറ്റി, പൗരത്വ മേഖലയുടെ കാര്യങ്ങൾ, റസിഡൻസി വീസ നടപടിക്രമങ്ങൾ, താമസ – കുടിയേറ്റ നിയമ ഉപദേശ സർവീസ് എന്നിവയുൾപ്പെടെ നിരവധി സേവനങ്ങളെ കുറിച്ച് മനസിലാക്കാനും അവയ്ക്ക് വേണ്ടി എങ്ങനെ അപേക്ഷിക്കാമെന്നും അറിയാൻ സാധിക്കും. കുട്ടികൾക്കായി പ്രത്യേക മത്സരങ്ങളും പരിപാടികളുമുണ്ടായിരിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy