യുഎഇയിലെ ഏറ്റവും മനോഹരമായ ‘പൂന്തോട്ടം’ ഇവിടെയാണ്

ചുറ്റും അതിശയിപ്പിക്കുന്ന പച്ചപ്പ് , കുളങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പൂർണ്ണമായും പ്രവർത്തനക്ഷമമായ സിപ്‌ലൈൻ, സാഹസിക മേഖലകൾ തുടങ്ങിയവയെല്ലാമടങ്ങിയ പൂന്തോട്ടം നിങ്ങൾ ​ഗൾഫിലെ മണലാരണ്യത്തിൽ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊന്ന് ഷാർജയിലുണ്ട്. ഉമ്മുൽ ഖുവൈനിലെ രാജകുടുംബത്തിൽപ്പെട്ട കലാകാരനായ ഷെയ്ഖ് അലി അൽ മുഅല്ല നിർമിച്ച ഈ പൂന്തോട്ടത്തിന് ഷാർജ മുനിസിപ്പാലിറ്റിയുടെ ഏറ്റവും മനോഹരമായ ഹോം ​ഗാർഡൻ എന്ന ബഹുമതി രണ്ട് തവണ ലഭിച്ചിട്ടുണ്ട്.

പൂന്തോട്ടത്തെ ത​ന്റെ ഏറ്റവും വലിയ മാസ്റ്റർപീസായി കാണുന്നെന്ന് കലാകാരൻ കൂടിയായ ഷെയ്ഖ് അലി അൽ മുഅല്ല പറയുന്നു. ഇവിടെയുള്ളവയിൽ ഭൂരിഭാ​ഗവും വലിയ ചെലവില്ലാതെ പുനരുപയോ​ഗ വസ്തുക്കളിൽ നിന്ന് നിർമിച്ചവയാണ്. പൂന്തോട്ടത്തിന് ചുറ്റുമുള്ള ഇരിപ്പിടങ്ങൾ, ശിൽപ്പങ്ങൾ, ഇൻസ്റ്റാളേഷനുകളെല്ലാം അദ്ദേഹം തന്നെയാണ് നിർമിച്ചിരിക്കുന്നത്. പൂന്തോട്ടത്തിലെ അസാധാരണ സൃഷ്ടികളിലൊന്നാണ് 30 അടി നീളമുള്ള മേശ. അത് സന്ധികളില്ലാതെ ഒരു മരത്തടിയിൽ നിന്ന് നിർമ്മിച്ചതാണ്. യുഎഇയിലെ ഇത്തരത്തിലുള്ള ഏറ്റവും ദൈർഘ്യമേറിയതും ഈ മേശയാണ്.

സുസ്ഥിരത എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് ഒരു ബഹുസ്വര ​ഗ്രാമം പോലെയൊരു പൂന്തോട്ടം നിർമിച്ചതെന്ന് അദ്ദേഹം പറയുന്നു. മറ്റുള്ളവർ മാലിന്യങ്ങളായി വലിച്ചെറിയുന്നവയിലെല്ലാം സർ​ഗാത്മകത കണ്ടെത്താനും അവയ്ക്ക് പുതുജീവൻ നൽകാനും സാധിച്ചതിൽ സന്തോഷമുണ്ടെന്നും അൽ മുഅല്ല കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy