Posted By rosemary Posted On

യുഎഇയിലെ അടുത്ത അവധി ദിവസം എപ്പോഴാണ്? വിശദാംശങ്ങൾ

യുഎഇ കാബിനറ്റ് പ്രഖ്യാപിച്ച പട്ടിക പ്രകാരം 2024ൽ യുഎഇ നിവാസികൾക്ക് കുറഞ്ഞത് 13 പൊതു അവധി ദിവസങ്ങൾ ലഭിക്കും. ഏഴ് ഔദ്യോഗിക അവധികളിൽ നാലെണ്ണം വാരാന്ത്യങ്ങളിലായിരിക്കും. ഏറ്റവും കൂടിയത് ആറ് ദിവസത്തെ ഇടവേളയാണ് ഈ വർഷം ലഭിക്കുന്നത്. ജീവനക്കാർക്ക് ഒരു വർഷത്തിൽ എടുക്കാവുന്ന 30 വാർഷിക അവധികൾക്ക് പുറമേയുള്ളതാണ് ഈ അവധികൾ. യുഎഇയിലെ ഭൂരിഭാഗം പ്രവാസികളും തങ്ങളുടെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വാർഷിക അവധികൾ ഉപയോഗിക്കുന്നതായി കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിയ ഒന്നിലധികം യാത്രാ സർവേകൾ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക കലണ്ടർ അനുസരിച്ചാണ് അവധികൾ നിശ്ചയിക്കുന്നത്.

ഇനി യുഎഇയിൽ വരാനിരിക്കുന്ന പൊതുഅവധികൾ ഇവയാണ്,

ഇസ്ലാമിക പുതുവത്സരം: ഒരു ദിവസത്തെ അവധി
ജൂലൈയിലായിരിക്കും ഇസ്ലാമിക പുതുവത്സരം വരുക. ഹിജ്‌റി വർഷത്തിലെ ആദ്യ ദിവസമായ മുഹറം 1, ജൂലൈ 7 ഞായറാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ദിവസത്തെ അവധിയാണ് ലഭിക്കുക.

മുഹമ്മദ് നബി (സ)യുടെ ജന്മദിനം
ഇത് റാബി അൽ അവ്വൽ 12-ന് ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രിഗോറിയൻ കലണ്ടറിലെ തീയതി വ്യക്തമല്ല.

ദേശീയ ദിവസം
വർഷത്തിലെ അവസാനത്തെ ഔദ്യോഗിക അവധി ദൈർഘ്യമേറിയതാണ്. ഡിസംബർ 2, 3 തീയതികളിലാണ് അവധി വരുന്നത്. തിങ്കൾ, ചൊവ്വ അവധി ദിനങ്ങൾക്കൊപ്പം വാരാന്ത്യത്തിലെ ശനി-ഞായർ കൂടി ലഭിക്കുമ്പോൾ നാല് ദിവസത്തെ അവധിയാണുണ്ടാവുക.

2024​ന്റെ തുടക്കത്തിൽ പുതുവത്സരത്തിന് 3ദിവസത്തെ വാരാന്ത്യമാണ് യുഎഇ നിവാസികൾക്ക് ലഭിച്ചത്. ഈദ് അൽ ഫിത്തറിന് 6 ദിവസവും ഈദ് അൽ അദ്ഹയ്ക്ക് 4 ദിവസത്തെ അവധിയുമാണ് ലഭിച്ചിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *