
യുഎഇയിൽ ആറാം നൂറ്റാണ്ടിലെ നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
യുഎഇയിൽ വർഷങ്ങളായി തുടരുന്ന പുരാവസ്തു പര്യവേക്ഷണങ്ങൾക്ക് ഫലമുണ്ടായി. ആറാം നൂറ്റാണ്ടിലെ നഗരത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. ആറാം നൂറ്റാണ്ടിലെ പ്രസിദ്ധ നഗരമായ ‘തുവാമിന്റെ’ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഉമ്മുൽ ഖുവൈൻ അൽ സിന്നിയ്യ ദ്വീപിലെ ഗവേഷണത്തിലാണ് സുപ്രധാനമായ കണ്ടെത്തലുണ്ടായത്. മുത്ത് വ്യാപാരത്തിൽ പ്രസിദ്ധിയാർജിച്ചിരുന്ന നഗരമായിരുന്നു തുവാം. പുരാതനയെഴുത്തുകളിൽ പ്ലേഗ്, പ്രാദേശിക സംഘർഷങ്ങൾ എന്നിവയാലാണ് ഈ നഗരം നശിച്ചത് എന്നാണ് പരാമർശിച്ചിരിക്കുന്നത്.
ചെയർമാൻ ഷെയ്ഖ് മാജിദ് ബിൻ സഊദ് അൽ മുഅല്ലയുടെ നിർദേശമനുസരിച്ചാണ് ഉമ്മുൽഖുവൈൻ ടൂറിസം, പുരാവസ്തു വകുപ്പ് ഇവിടെ പര്യവേക്ഷണം നടത്തിയത്. പുരാവസ്തു വകുപ്പിനൊപ്പം വിവിധ വിവിധ പ്രാദേശിക അന്താരാഷ്ട്ര പങ്കാളികളും പര്യവേക്ഷണത്തിൽ പങ്കെടുത്തിട്ടുണ്ട്. അൽ സിന്നിയ്യ ദ്വീപിലെ കുടിയേറ്റം നാലാം നൂറ്റാണ്ടിൽ ആരംഭിച്ചെന്നാണ് കരുതുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)