യുഎഇയിൽ നിന്ന് ഈ 7 രാജ്യങ്ങളിലേക്ക് എൻട്രി പെർമിറ്റില്ലാതെ യാത്ര ചെയ്യാം

ഒരവധിക്കാല യാത്ര പ്ലാൻ ചെയ്യുകയാണോ? വിസയ്ക്ക് അപേക്ഷിക്കാനുള്ള ബുദ്ധിമുട്ട് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ എൻട്രി പെർമിറ്റ് അല്ലെങ്കിൽ വിസ ഓൺ അറൈവലിലൂടെ 7 രാജ്യങ്ങൾ സന്ദർശിക്കാൻ യുഎഇയിലെ നിവാസികൾക്ക് സാധിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

 1. ജോർജിയ
  യൂറോപ്പിൻ്റെയും ഏഷ്യയുടെയും മധ്യേ സ്ഥിതി ചെയ്യുന്ന മനോഹരമായ രാജ്യം. പർവതങ്ങൾ, ബ്ലാക്ക് സീ ബീച്ചുകൾ, ചരിത്രപ്രാധാന്യമുള്ള പട്ടണങ്ങൾ എന്നിവ യുഎഇയിൽ നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. തലസ്ഥാനമായ ടിബിലിസിയിലേക്ക് വെറും മൂന്നര മണിക്കൂർ യാത്ര മാത്രമാണുള്ളത്. കൂടാതെ മേഖലയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതൽ ചെലവ് കുറഞ്ഞ അവധിക്കാല ലക്ഷ്യസ്ഥാനം കൂടിയാണിത്. യുഎഇ നിവാസികൾക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ല. കൂടാതെ പ്രവേശന അനുമതിയില്ലാതെ 90 ദിവസം വരെ താമസിക്കാം.
 2. ഉസ്ബെക്കിസ്ഥാൻ
  ഈ മധ്യേഷ്യൻ രാജ്യം യുഎഇ നിവാസികൾക്ക് വിസ ഓൺ അറൈവൽ നൽകുകയും വിസയില്ലാതെ 30 ദിവസം വരെ താമസിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ഉസ്‌ബെക്കിസ്ഥാനിലെ ജനപ്രിയ നഗരങ്ങളിൽ തലസ്ഥാനമായ താഷ്‌കെൻ്റും ഉൾപ്പെടുന്നുണ്ട്. പ്രസിദ്ധമായ താഷ്‌കെൻ്റ് ടവറും ചരിത്രപരമായ മ്യൂസിയങ്ങളും ചരിത്രപരമായ സിൽക്ക് റൂട്ടിൽ സ്ഥിതി ചെയ്യുന്ന സമർഖണ്ഡും മനോഹരമായ പള്ളികളും ശവകുടീരങ്ങളും ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ ആസ്വ​ദിക്കാം.
 3. മാലിദ്വീപ്
  ഒരു ബീച്ച് അവധിക്കാലമാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ അതിന് പറ്റിയ സ്ഥലമാണ് മാലിദ്വീപ്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് 30 ദിവസത്തെ വിസ ഓൺ അറൈവൽ നൽകുന്ന ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ് മാലിദ്വീപ്. ശാന്തമായ കടൽത്തീരങ്ങളും നീല ജലാശയങ്ങളും കൂടാതെ, മസ്ജിദുകൾ, മീൻ മാർക്കറ്റുകൾ, പവിഴപ്പുറ്റുകൾ എന്നിവയ്ക്കും രാജ്യം പ്രശസ്തമാണ്.
 4. അസർബൈജാൻ
  കോക്കസസ് മേഖലയിലെ മറ്റൊരു രാജ്യമാണിത്. തലസ്ഥാനമായ ബാക്കുവിലെ മധ്യകാല മതിലുകളുള്ള ഇന്നർ സിറ്റി വളരെ പേരുകേട്ടതാണ്.
  യുഎഇ നിവാസികൾക്ക് ഇവിടേക്ക് വിസ ഓൺ അറൈവൽ ലഭിക്കും. അത് ഇഷ്യു ചെയ്ത തീയതി മുതൽ ഒരു മാസത്തേക്ക് സാധുതയുള്ളതാണ്. എന്നിരുന്നാലും,15 ദിവസത്തിൽ കൂടുതൽ താമസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്റ്റേറ്റ് മൈഗ്രേഷൻ സേവനത്തിൽ ഒരു രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. സർക്കാർ വെബ്സൈറ്റ് അനുസരിച്ച്, താമസിക്കുന്ന ഹോട്ടലിന് ഈ രജിസ്ട്രേഷൻ നടത്താൻ സഹായിക്കാനാകും.
 5. കെനിയ
  ലോകമെമ്പാടുമുള്ള സന്ദർശകർക്ക് 2024 ജനുവരി മുതൽ കെനിയയിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്. ആഫ്രിക്കൻ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസം വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ തീരപ്രദേശത്ത് ബീച്ച് അവധിദിനങ്ങളും ഉൾനാടൻ വന്യജീവി സഫാരികളും കെനിയ വാഗ്ദാനം ചെയ്യുന്നു.
 6. സീഷെൽസ്
  ഇവിടേക്ക് മിക്ക രാജ്യങ്ങളിലുള്ളവർക്ക് വിസ രഹിതമായി പ്രവേശിക്കാം. യാത്രക്കാർക്ക് സാധുവായ യാത്രാ രേഖകളും റിട്ടേൺ അല്ലെങ്കിൽ ഓൺവേർഡ് ടിക്കറ്റും കാണിക്കാൻ കഴിയണം. രാജ്യത്ത് എത്തിച്ചേരുമ്പോൾ ഒരു എൻട്രി പെർമിറ്റ് നൽകുന്നതായിരിക്കും. അതിമനോഹരമായ ബീച്ചുകൾ, പവിഴപ്പുറ്റുകൾ, വന്യജീവികൾ – ഭീമാകാരമായ ആമകൾ എന്നിവയ്ക്ക് ഇവിടം പ്രശസ്തമാണ്.
 7. നേപ്പാൾ
  ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യം യുഎഇ നിവാസികൾക്ക് വിസ ഓൺ അറൈവൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് എവറസ്റ്റിൻ്റെ ഭവനം എന്നതിലുപരി മനോഹരമായ ബുദ്ധമത, ഹിന്ദു ക്ഷേത്രങ്ങൾ ഈ രാഷ്ട്രത്തിലുണ്ട്. ശാന്തമായ യാത്രകൾ, സ്വാദിഷ്ടമായ തെരുവ് ഭക്ഷണം, ആതിഥ്യമര്യാദ എന്നിവയ്ക്കും ഇവിടം പ്രശസ്തമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy