
ഗ്യാസ് പൈപ്പ് എലി കടിച്ചു; യുഎഇയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു
യുഎഇയിലെ ഉമ്മുൽഖുവൈനിൽ ഗ്യാസ് പൈപ്പ് എലി കടിച്ചതിനെ തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ചെട്ടിപ്പടി സ്വദേശി അബ്ദുൽറഹ്മാൻ (61) ആണ് മരിച്ചത്. ഗ്യാസ് പൈപ്പ് എലി കടിച്ചതിനെ തുടർന്ന് ഗ്യാസ് ചോർന്ന് തീപിടിച്ചായിരുന്നു അപകടമുണ്ടായത്. അബ്ദുൽറഹ്മാനെ ആദ്യം ഉമ്മുൽഖുവൈൻ ആശുപത്രിയിലും പിന്നീട് അബുദാബി മഫ്‌റഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എങ്കിലും ഗുരുതര പൊള്ളലേറ്റ അബ്ദുൽറഹ്മാൻ മരണമടയുകയായിരുന്നു. 27 വർഷമായി മധുരപലഹാരങ്ങളുടെ കട നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിൽ കബറടക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)