കോട്ടയത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് ഓടയിൽ കിടന്ന് മരിച്ചു. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ സി.ആർ.വിഷ്ണുരാജ് (30) ആണു മരിച്ചത്. ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലത്ത് നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. സമീപത്തെ പലചരക്കു കടയ്ക്ക് സമീപം ബൈക്ക് മറിഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് വെളിച്ചം ഇല്ലാതിരുന്നതിനാൽ അപകടം സംഭവിച്ചത് ആരും അറിഞ്ഞില്ല. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ ആയിരുന്നു. ആശുപത്രിയിൽനിന്നു രാത്രി ഒൻപതോടെ വീട്ടിലേക്കു പുറപ്പെട്ടതാണ്. സാധാരണ ചങ്ങനാശേരി വഴിയാണ് വീട്ടിലേക്ക് പോയിരുന്നത്. പുതുപ്പള്ളി ഭാഗത്തേക്കു യുവാവ് പോയത് എന്തിനാണെന്ന് വ്യക്തമല്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ അർച്ചന. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq