
Vishnuja Suicide: ‘സ്ത്രീധനവും സൗന്ദര്യവും കുറവ്, ജോലി ഇല്ലെന്ന് പറഞ്ഞ് ഉപദ്രവം’; യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
Vishnuja Suicide മലപ്പുറം: യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം എളങ്കൂരില്‍ വ്യാഴാഴ്ച പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയാണ് മരിച്ചത്. വിഷ്ണുജയെ ഭര്‍ത്താവ് സൗന്ദര്യം കുറവെന്നും സ്ത്രീധനം കുറവെന്നും ജോലി ഇല്ലെന്നും പറഞ്ഞ് പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചു. 2023 മെയിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മില്‍ വിവാഹിതരായത്. ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ഇതിന് കൂട്ടുനിന്നെന്നും ആരോപിച്ചു. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz സംഭവത്തില്‍ മഞ്ചേരി പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തനിക്ക് പ്രശ്‌നമാണെന്നും അതൊക്കെ താന്‍ തന്നെ ശരിയാക്കുമെന്നും അച്ഛന്‍ ഇടപെടേണ്ട കാര്യം വരുമ്പോള്‍ പറയാമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞു. ‘എന്‍റെ കുട്ടിയെ മര്‍ദിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിഞ്ഞത്. ക്രിമിനല്‍ സ്വഭാവമാണ് അവന്. അവന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നതടക്കം ഇപ്പോള്‍ പുറത്തുവരികയാണ്. സൗന്ദര്യമില്ലെന്ന് ഉള്‍പ്പടെ കാരണമായി പറഞ്ഞു. അവന്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’, പെണ്‍കുട്ടിയുടെ അച്ഛന്‍റെ വാക്കുകള്‍.
Comments (0)