Union Budget Expats ദുബായ്: ഇപ്രാവശ്യവും പ്രവാസികളെ തഴഞ്ഞ് കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റ്. എന്നാല്‍, ആശ്വസിക്കാന്‍ വകയുണ്ടെന്ന് പറയാം. പ്രവാസികളെ സംബന്ധിച്ചിടത്തോളം റിസർവ് ബാങ്കിന്‍റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം വിദേശത്തേക്ക് പണമയക്കുമ്പോഴുള്ള നികുതി പരിധി വർധിപ്പിച്ചത് ആശ്വാസമായി. ഇതുവരെ ഏഴ് ലക്ഷം രൂപ നികുതി രഹിത (ടിസിഎസ്) മായിരുന്നെങ്കില്‍ ഇത്തവണ ബജറ്റില്‍ 10 ലക്ഷം രൂപയാക്കി. ഈ നീക്കം ബിസിനസ് ഉൾപ്പെടെ പല ആവശ്യങ്ങൾക്കായി ഗൾഫിലേക്കും മറ്റും നാട്ടിൽ നിന്ന് പണം കൊണ്ടുവരുന്ന പ്രവാസികൾക്ക് ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധനും മാധ്യമപ്രവർത്തകനുമായ ഭാസ്കർ രാജ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz നാട്ടിൽനിന്ന് അയക്കുന്ന പണം നികുതി കഴിഞ്ഞേ (ടിസിഎസ്) അയ്ക്കാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ, ക്യാപിറ്റൽ ഗെയിൻ ടാക്സ്(സിജിടി)യുടെ കാര്യത്തിൽ ബജറ്റിൽ തീരുമാനമൊന്നുമുണ്ടാകാത്തത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ നാട്ടില്‍ വസ്തു വാങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്മേല്‍ ഷോര്‍ട് ടൈം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് പ്രകാരം 20 ശതമാനം നികുതി അടയ്ക്കേണ്ടി വരും. ഒരു വര്‍ഷത്തിനുശേഷമാണ് വില്‍പ്പനയെങ്കില്‍ 12 ശതമാനം നികുതി അടച്ചാല്‍ മതിയാകും.
Related Posts
Qatar Weather Forecast : ഖത്തറിൽ ഒക്ടോബർ 19 മുതൽ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ഇടിമിന്നലോടെയുള്ള മഴയുണ്ടായേക്കും
Qatar Caravan Towing Rules ഖത്തറിൽ കാരവാനുകളും ട്രെയിലറുകളും വലിച്ചുകൊണ്ടുപോകാൻ സമയനിയന്ത്രണം; പുതിയ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം