
Qatar Weather Forecast : ദോഹ: ഖത്തറിൽ ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ ചില പ്രദേശങ്ങളിൽ പ്രാദേശിക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 17-ന് പുറത്തിറക്കിയ കാലാവസ്ഥാ അപ്ഡേറ്റ് പ്രകാരം, ആഴ്ചയിലുടനീളം ചിലയിടങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.
ഒക്ടോബർ 20 ചൊവ്വാഴ്ച ഇടിമിന്നലോടെയുള്ള മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മഴ ലഭിക്കുന്ന പ്രദേശങ്ങളും മഴയുടെ തീവ്രതയും കാലാവസ്ഥയിലെ മാറ്റങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാം. അതിനാൽ വരും ദിവസങ്ങളിലെ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുന്നു.
ഖത്തറിൽ മഴയുള്ള സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. റോഡുകളിൽ കാഴ്ചപരിധി കുറയാനിടയുള്ളതിനാൽ വേഗം നിയന്ത്രിക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും വേണം. ഇടിമിന്നലുള്ള സാഹചര്യങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും സുരക്ഷിതമല്ലാത്ത ഇടങ്ങളിലും നിൽക്കുന്നത് ഒഴിവാക്കുന്നതും നല്ലതാണ്.