
Qatar Caravan Towing Rules ദോഹ: ഖത്തറിൽ കാരവാനുകളും ട്രെയിലറുകളും വാഹനങ്ങളിൽ വലിച്ചുകൊണ്ടുപോകുന്നതിനുള്ള സമയക്രമവും ട്രാഫിക് നിയമങ്ങളും പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. 2026 ഒക്ടോബർ 17-നാണ് മന്ത്രാലയം ഇതുസംബന്ധിച്ച നിർദേശങ്ങൾ പുറത്തുവിട്ടത്.
കാരവാനുകളും ട്രെയിലറുകളും കൊണ്ടുപോകാനുള്ള സമയം
- വ്യാഴം മുതൽ ശനി വരെ: രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ.
- ഞായർ മുതൽ ബുധൻ വരെ: രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.
പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ
- കാഴ്ചപരിധി കുറവുള്ള സമയങ്ങളിലും മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിലും കാരവാനുകളും ട്രെയിലറുകളും വലിച്ചുകൊണ്ടുപോകുന്നത് ഒഴിവാക്കണം.
- വാഹനം വലിച്ചുകൊണ്ടുപോകുമ്പോൾ റോഡിന്റെ വലതുവശത്തെ ലെയ്നിൽ തന്നെ സഞ്ചരിക്കണം.
- കാരവാനുകളും ട്രെയിലറുകളും കൊണ്ടുപോകാൻ ഓർബിറ്റൽ ഹൈവേയും അതുമായി ബന്ധിപ്പിക്കുന്ന റോഡുകളും ഉപയോഗിക്കണം.
- കാരവാനോ ട്രെയിലറോ വലിച്ചുകൊണ്ടുപോകുന്നതിനിടെ മറ്റ് വാഹനങ്ങളെ മറികടക്കാൻ പാടില്ല.
ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമായി വാഹനയാത്രക്കാർ പുതിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.