അബുദാബി: യുഎഇയില്‍ ഇന്ന് (ഡിസംബര്‍ 30, ശനിയാഴ്ച) പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിക്കും. ആഗോള നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇ ഇന്ധന വിലയിൽ നേരിയ കുറവ് ഉണ്ടായേക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച ബ്രെൻ്റ് ഫ്യൂച്ചറുകൾ 3.3 ശതമാനവും യുഎസ് ഡബ്ല്യുടിഐ ബെഞ്ച്മാർക്ക് 3.8 ശതമാനവും താഴ്ന്നു. 2015ലാണ് യുഎഇ പെട്രോൾ വിലനിയന്ത്രണം നീക്കുകയും ആഗോള വിലയുമായി അവയെ വിന്യസിക്കുകയും ചെയ്തത്. എല്ലാ മാസാവസാനവും നിരക്കുകൾ പരിഷ്കരിക്കും. റീട്ടെയിൽ പെട്രോൾ, ഡീസൽ നിരക്കുകൾ ആഗോള നിരക്കിന് അനുസൃതമായി യുഎഇയുടെ ഇന്ധനവില കമ്മിറ്റി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. നവംബറില്‍ പെട്രോള്‍ ലിറ്ററിന് ഒന്‍പത് ഫില്‍സും ഡീസല്‍ ലിറ്ററിന് ഏഴ് ഫില്‍സുമാണ് കൂട്ടിയത്. രണ്ട് മാസത്തെ തുടര്‍ച്ചയായ വിലയിടിവിന് ശേഷമാണ് ഈ മാസം ഇന്ധനവില സമിതി നവംബറില്‍ വില വര്‍ധിപ്പിച്ചത്. എല്ലാ മാസവും അവസാന ദിവസമാണ് യു.എ.ഇ. യില്‍ ഇന്ധന വില പുതുക്കുന്നത്. ഇന്ധന വിലയുടെ ഏറ്റക്കുറച്ചിലുകള്‍ വിവിധ എമിറേറ്റുകളിലെ ടാക്‌സി നിരക്കുകളിലും പ്രതിഫലിക്കാറുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A