അബുദാബി: നിങ്ങളാണോ ബിഗ് ടിക്കറ്റിന്‍റെ സ്വര്‍ണ്ണക്കട്ടി നേടിയ ആ ഭാഗ്യശാലി, ഈയാഴ്ചയിലെ ആദ്യത്തെ ഭാഗ്യശാലിയെ തെരയുകയാണ് ബിഗ് ടിക്കറ്റ്. സ്വർണ്ണക്കട്ടി ജേതാവായിരിക്കുന്നത് ഒരു എമിറാത്തി വനിതയാണ്. എന്നാല്‍, ഇതുവരെ ആ ഭാഗ്യശാലിയെ കണ്ടെത്താനായിട്ടില്ല. ബുഡൂര്‍ അല്‍ കാല്‍ദിയാണ് നവംബര്‍ 22 ലെ ബിഗ് ടിക്കറ്റ് വിജയി. ഓണ്‍ലൈനിലെടുത്ത 269-396502 എന്ന ടിക്കറ്റിനാണ് ഭാഗ്യം തേടിയെത്തിയത്. എന്നാൽ, സംഘാടകർ ഫോണിലൂടെയും ഇ-മെയിലിലൂടെയും ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും സമ്മാനം അവകാശപ്പെടാനായി അവര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, 79,000 ദിർഹം വിലമതിക്കുന്ന 250 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടി മറ്റ് ആറ് പേര്‍ നേടി. ഈ ആഴ്‌ചയിലെ ഭാഗ്യശാലികളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഐടി പ്രൊഫഷണലും അക്കൗണ്ടൻ്റും ഒരു കർഷകനും ഉൾപ്പെടുന്നു.
മറ്റ് വിജയികള്‍
നവംബര്‍ 23 – അജു മാമന്‍ മാത്യു
നവംബര്‍ 24- മുത്തു കണ്ണന്‍ സെല്‍വം
നവംബര്‍ 25- സന്ദീപ് പട്ടീല്‍
നവംബര്‍ 26- രാജേഷ് കെവി വാസു
നവംബര്‍ 27- ലോറന്‍സ് ചാക്കപ്പന്‍
നവംബര്‍ 28- വിഷ്ണു എം യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A