പത്തനംതിട്ട: നാട്ടില്‍ ഉപയോഗിക്കുന്ന സിം ഇനി യുഎഇയിലും ഉപയോഗിക്കാം. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ബിഎസ്എന്‍എല്‍ സിം കാര്‍ഡ് പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യുഎഇയിലേക്കും ഉപയോഗിക്കാവുന്ന സംവിധാനമാണിത്. രാജ്യത്ത് ആദ്യമായി കേരള സര്‍ക്കിളിലാണ് ഇത്തരമൊരു പദ്ധതി ബിഎസ്എന്‍എല്‍ നടപ്പാക്കുന്നത്. ഇതോടെ, നാട്ടില്‍നിന്ന് പോകുന്നതിന് മുന്‍പ് കസ്റ്റമര്‍ കെയര്‍ സെന്‍ററില്‍നിന്ന് ഇന്‍റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് ഒഴിവായത്. 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാര്‍ജ് ചെയ്താല്‍ മാത്രമേ നാട്ടിലെ സിം കാര്‍ഡ് ഇന്‍റര്‍നാഷണലായി മാറുകയുള്ളൂ. പ്രത്യേക റീചാര്‍ജ് കാര്‍ഡിന്‍റെ സാധുതയ്ക്ക് വേണ്ടിമാത്രമാണ്. കോള്‍ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാര്‍ജ് ചെയ്യേണ്ടതാണ്. മലയാളികള്‍ ഏറെയുള്ള രാജ്യമെന്ന നിലയിലാണ് യുഎഇയ്ക്ക് പരിഗണന കിട്ടിയത്. ഭാവിയില്‍ മറ്റുരാജ്യങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A