അബുദാബി: ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന മലയാളി അബുദാബിയില്‍ മരിച്ചു. കോഴിക്കോട് അത്തോളി അണ്ടിക്കോട് മൂർത്തുകണ്ടി മുജീബാണ് (50) മരിച്ചത്. അബുദാബിയിലെ ഖലീഫ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് വികെ റോഡ് മസ്ജിദ് തഖ്വയിൽ മയ്യിത്ത് നമസ്കാര ശേഷം പറമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: സുഹറാബി. ഭാര്യ: സുഹറ. മക്കൾ: മിൻഹ ഫാത്തിമ, മുന ഫാത്തിമ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A