അബുദാബി: ഉമ്മ് അല്‍ ഖുവൈനില്‍ ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ച് പോലീസ്. 50 ശതമാനം പിഴ ഇളവാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ 2025 ജനുവരി അഞ്ച് വരെയാണ് ഇളവ് ഉണ്ടായിരിക്കുക. ഡിസംബർ ഒന്നിന് മുന്‍പ് ഉമ്മ് അൽ ഖുവൈൻ എമിറേറ്റിൽ നടക്കുന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും തീരുമാനം ബാധകമാണ്. അതേസമയം, ഗുരുതരമായ ഗതാഗതലംഘനങ്ങള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. ഈ വര്‍ഷത്തെ 53ാമത് ദേശീയദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് പ്രഖ്യാപനം. എല്ലാ വാഹന ഉടമകളോടും ഈ തീരുമാനം പ്രയോജനപ്പെടുത്താനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും അതോറിറ്റി ആവശ്യപ്പെട്ടു. ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള ഉമ്മ് അല്‍ ഖുവൈൻ പോലീസിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തന്ത്രത്തെ ഇത് പിന്തുണയ്ക്കുന്നു. അജ്മാൻ പോലീസ് നവംബർ നാല് മുതൽ ഡിസംബർ 15 വരെയുള്ള ട്രാഫിക് പിഴകളിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഒക്ടോബർ 31ന് മുന്‍പ് എമിറേറ്റിൽ നടത്തുന്ന എല്ലാ പിഴകൾക്കും ഇളവ് ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A