
വീട്ടിലെ മോഷണശ്രമം സിസിടിവിയിലൂടെ യുഎഇയിലിരുന്ന് കണ്ട് മലയാളി, അയൽക്കാരനെ അറിയിച്ചു, ഓടിയെത്തിയപ്പോൾ..
കണ്ണൂരിൽ വീട്ടിലുണ്ടായ മോഷണശ്രമം വിദേശത്തിരുന്ന വീട്ടുടമ തകർത്തു. യുഎഇയിൽ പ്രവാസിയായ സുനിൽ ബാബുവിന്റെ വീട്ടിലാണ് മോഷണശ്രമം ഉണ്ടായത്. രാത്രി ഒമ്പതരയോടെ രണ്ട് പേർ മോഷ്ടിക്കാനെത്തിയത് സിസിടിവിയിലൂടെ കണ്ടതിനെ തുടർന്നാണ് ശ്രമം തകർക്കാനായത്. പുറകുവശത്തെ വാതിൽ തുറന്ന് അകത്തുകയറാനായിരുന്നു കള്ളന്മാരുടെ ശ്രമം. സിസിടിവി കണ്ടപ്പോൾ അത് മറച്ചുവയ്ക്കാനും ശ്രമിച്ചു. എന്നാൽ ആളനക്കം നോട്ടിഫിക്കേഷൻ കിട്ടിയ സുനിൽ ബാബു യുഎഇയിൽ ഇരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ഉടൻ തന്നെ അയൽവാസിയെയും പൊലീസിനെയും വിളിച്ചറിയിച്ചു. അയൽവാസി പുറത്തിറങ്ങി നോക്കിയപ്പോൾ മോഷ്ടാക്കൾ അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. വീടിന്റെ പിൻഭാഗത്തുള്ള പൂട്ട് പൊളിച്ചെങ്കിലും കള്ളന്മാർക്ക് അകത്തേക്ക് കടക്കാൻ സാധിച്ചില്ല. നേരത്തേയും വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. ഗൾഫിലുള്ള സുനിൽകുമാറും ഭാര്യ ജിഷയും കുറച്ച് മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)