അറിഞ്ഞില്ലേ, ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കൂ, നിങ്ങളെ കാത്തിരിക്കുന്നത് അനവധി സമ്മാനങ്ങള്‍

Abu Dhabi Big Ticket അബുദാബി: പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനവധി സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് അബുദാബി ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റ് അബുദാബി ജൂലൈ മാസത്തെ പ്രമോഷൻ പ്രഖ്യാപിച്ചു. വമ്പിച്ച സമ്മാനങ്ങളും ആഡംബര കാറുകളും ആഴ്ചതോറുമുള്ള ക്യാഷ് ഡ്രോകള്‍ ഉള്‍പ്പെടെ കോടികളുടെ സമ്മാനങ്ങളാണ് ഈ മാസം ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ 20 മില്യൺ ദിർഹത്തിന്റെ (ഏകദേശം ₹45 കോടി) ഗ്രാൻഡ് പ്രൈസ് സമ്മാനമായി നൽകും. ഈ ജൂലൈയിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് 20 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസിന് പുറമെ നിരവധി സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. എല്ലാ വ്യാഴാഴ്ചയും 50,000 ദിർഹം വീതം നാല് പേർക്ക് ലഭിക്കുന്ന പ്രതിവാര ഇ ഡ്രോകൾ നടക്കും. കൂടാതെ, ഈ ജൂലൈ മാസത്തിൽ ആകെ 16 പേർക്ക് ഭാഗ്യം നേടാനും അവസരമുണ്ട്. ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിന് മുന്നോടിയായി ആറ് ഭാഗ്യശാലികൾക്ക് 50,000 ദിർഹം വീതം അധിക സമ്മാനമായി ലഭിക്കും. ജൂലൈ 24ന് മുൻപായി രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ‘ബിഗ് വിൻ കോൺടെസ്റ്റിൽ’ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഈ കോൺടെസ്റ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നാല് ഫൈനലിസ്റ്റുകൾക്ക് ഓഗസ്റ്റ് മൂന്നിലെ തത്സമയ നറുക്കെടുപ്പിൽ പങ്കെടുക്കാനും 20,000 ദിർഹം മുതൽ 150,000 ദിർഹം വരെ ഉറപ്പുള്ള ക്യാഷ് പ്രൈസുകൾ നേടാനും സാധിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഈ ഫൈനലിസ്റ്റുകളുടെ പേരുകൾ ഓഗസ്റ്റ് ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയാണ് പ്രഖ്യാപിക്കുക. ഓഗസ്റ്റ് മൂന്നിന് ഒരു റേഞ്ച് റോവർ വെലാറും സെപ്തംബർ മൂന്നിന് ഒരു ബിഎംഡബ്ല്യൂ M440iയും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാൻ അവസരമുണ്ട്. ജൂലൈയിൽ പ്രത്യേക ടിക്കറ്റ് ബണ്ടിൽ ഓഫറുകളും ലഭ്യമാണ്. ഓൺലൈനിൽ രണ്ട് ടിക്കറ്റ് വാങ്ങുമ്പോൾ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. സായിദ് ഇന്റർനാഷണൽ എയർപോർട്ട്, അൽ ഐൻ എയർപോർട്ട് എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ ബിഗ് ടിക്കറ്റ് വാങ്ങുമ്പോൾ 2 ടിക്കറ്റിന് 2 ടിക്കറ്റ് സൗജന്യമായും ഡ്രീം കാർ ടിക്കറ്റ് വാങ്ങുമ്പോൾ 2 ടിക്കറ്റിന് 3 ടിക്കറ്റ് സൗജന്യമായും ലഭിക്കും. ടിക്കറ്റുകൾ www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ അബുദാബിയിലെയും അൽ ഐനിലെയും എയർപോർട്ട് കൗണ്ടറുകൾ വഴിയോ വാങ്ങാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group