പ്രവാസികൾക്കിനി ഇടപാടുകൾ കൂടുതൽ എളുപ്പമാകും, യുഎഇയിലെ ഇടപാടിന് ദിർഹത്തിലേക്ക് മാറ്റണ്ട, ഇന്ത്യൻ രൂപയിൽ യുപിഐ ചെയ്യാം

യുഎഇയിലെ പ്രവാസികൾക്കും സന്ദർശക വിസയിലെത്തുന്നവർക്കും ഇടപാടുകൾക്ക് യുപിഐ പേയ്മെ​ന്റ് നടത്താം. ഇടപാടുകൾക്ക് ദിർഹത്തിലേക്ക് മാറ്റേണ്ടതില്ല. ഇന്ത്യൻ എടിഎം കാർഡോ യുപിഐ പേയ്മെന്റ് ക്യുആർ കോഡോ ഉപയോഗിച്ചു യുഎഇയിൽ പണമിടപാട് നടത്താം. നെറ്റ്‌വർക് ഇന്റർനാഷനലിന്റെ പിഒഎസ് മെഷീനുകളിലൂടെ യുപിഐ ഇടപാടുകൾ നടത്താം. നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ഗൾഫ് മേഖലയിലെ പേയ്മെന്റ് കമ്പനിയായ നെറ്റ്‌വർക്കും തമ്മിലുള്ള സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ കഴിഞ്ഞ ദിവസം ദുബായ് എമിറേറ്റ്സ് മാളിൽ ആദ്യ യുപിഐ ഇടപാട് നടത്തി. നെറ്റ്‌വർക്ക് ഇന്റർനാഷണലിനു രാജ്യത്തുടനീളം 2 ലക്ഷത്തിലേറെ പിഒഎസ് മെഷീനുകളുണ്ട്. ഈ സംവിധാനം നിലവിൽ വന്നതോടെ സന്ദർശക വിസയിൽ യുഎഇയിലെത്തുന്നവർക്ക് നിശ്ചിത തുക കയ്യിൽ കരുതണമെന്ന് നിയമമുണ്ട്. ഇനി ആ തുകയ്ക്ക് തുല്യമായ രൂപ അക്കൗണ്ടിൽ ഉണ്ടെങ്കിൽ എടിഎം കാർഡും അക്കൗണ്ട് സ്റ്റേറ്റ്മെ​ന്റും കൈവശം കരുതിയാൽ മതിയാകും. കൂടാതെ എക്സ്ചേഞ്ച് ചെയ്യുമ്പോഴുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കാനും ഇത് സഹായകമാകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy