വിസ ക്യാൻസലേഷ​ന്റെ വക്കിലെത്തിയ വനിതയ്ക്ക് യുഎഇയിലെ പ്രവാസികളോടടക്കം പറയാനുള്ളത്..

യുഎഇയിൽ നിരവധി വിസ ഏജൻസികളുണ്ട്. സൗജന്യമായി വിസയെയും ജോലിയെയും കുറിച്ച് അറിവുകളും സഹായവും നൽകുന്ന ഏജൻസികൾ കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരിക്കും. പണത്തിനാണ് പലരും പ്രാമുഖ്യം നൽകാറ്. എന്നാൽ ഈ പ്രവണതയെ മാറ്റാൻ ശ്രമിക്കുകയാണ് നൈജീരിയൻ സ്വദേശിയായ 32 കാരി പേഷ്യൻസ് ഇയോം​ഗ്. സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും നിരവധി പേർക്കാണ് ഇയോം​ഗ് സൗജന്യമായി വിസ നടപടികളെ കുറിച്ചുള്ള വിവരങ്ങൾ നൽകികൊണ്ടിരിക്കുന്നത്. ത​ന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവമാണ് ഇയോം​ഗിനെ ഈ പാതയിലെത്തിച്ചത്. 2021 മുതൽ എമിറേറ്റ്‌സിൽ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദേശത്തുള്ള ആളുകൾക്കായി വിജ്ഞാനപ്രദമായ വീഡിയോകളാണ് ഇയോം​ഗ് പോസ്റ്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിലൂടെ സംശയങ്ങൾ ചോദിക്കുന്നവർക്കുള്ള മറുപടിയായും വീഡിയോകൾ ചെയ്യാറുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

പോസ്റ്റുകളിലും തത്സമയ സ്ട്രീമുകളിലും വ്യാപിച്ചുകിടക്കുന്ന, പ്ലാറ്റ്‌ഫോമായ @realpatienceeyong1, തൊഴിൽ അപേക്ഷാ ഫോമുകൾ എങ്ങനെ പൂരിപ്പിക്കാമെന്നും ഒരു സിവി എഴുതാമെന്നും ഉള്ള ഉപദേശം നൽകുന്നത് മുതൽ യുഎഇയിലേക്ക് എങ്ങനെ സ്ഥലം മാറ്റാമെന്നും വിസ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ഉള്ള മാർഗനിർദേശങ്ങൾ വരെ നൽകുന്നുണ്ട്. ഈ അക്കൗണ്ടിന് പുറമെ, @patienceeyong എന്ന അക്കൗണ്ടിലൂടെയും വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. പലരും തങ്ങളുടെ വിസ പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎഇ പോലീസിലേക്കോ ഇമിഗ്രേഷൻ ഓഫീസിലേക്കോ പോകാൻ ഭയപ്പെടുന്നത് കാണാനിടയായിട്ടുണ്ട്. അത്തരക്കാർക്ക് സഹായമാവുന്നതിൽ സന്തോഷമുണ്ടെന്നും അവൾ കൂട്ടിച്ചേർത്തു. 2019ൽ കൊവിഡ് കാലത്ത് ഇയോം​ഗ് എമിറേറ്റ്സിൽ നിന്ന് നാടുകടത്തപ്പെട്ടു. സ്വന്തം തെറ്റ് കൂടാതെ അവൾക്ക് 13,500 ദിർഹം അധിക സ്‌റ്റേ പിഴയും വിധിച്ചു. ആ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് മടങ്ങുകയെന്നത് ചിന്തിക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നു. അപ്പോൾ ആകസ്മികമായി, ഒരു എമിറാത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ കണ്ടുമുട്ടാനിടയായി. അവളുടെ ജീവിതാവസ്ഥ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അവളോട് കരുണയോടെയാണ് പെരുമാറിയാത്. അവളുടെ പിഴ 3,500 ദിർഹമായി കുറക്കുകയും വിസ പ്രോസസ്സ് ചെയ്യാൻ ആവശ്യമായ പണം നൽകുകയും ചെയ്തു. അങ്ങനെ ഇയോം​ഗി​ന്റെ വിസാ പ്രശ്നങ്ങൾ അവസാനിച്ചു. പിന്നീട് രണ്ട് തവണ ഓഫീസിലെത്തി ഓഫീസറെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അദ്ദേഹത്തിന് നന്മയുണ്ടാകട്ടെയെന്നാണ് എപ്പോഴും പ്രാർത്ഥിക്കുന്നതെന്ന് ഇയോം​ഗ് പറയുന്നു.

സ്വന്തം വിസ പ്രശ്‌നങ്ങൾ മറികടക്കാൻ സഹായിച്ച ദയയുള്ള ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇയോം​ഗ് തന്റെ ജീവിത അവൾ തൻ്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കിടാൻ തീരുമാനിച്ചത്. പിന്നീടത് വിവിധ കാര്യങ്ങളിൽ അറിവ് പകരുന്നതായി മാറി. ഇന്ന്, രണ്ട് അക്കൗണ്ടുകളിലായി 80,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കിക്കൂടാ എന്ന് പലരും ചോദിക്കുമെങ്കിലും ഉപദേശത്തിന് പണം ഈടാക്കുന്നത് ത​ന്റെ രീതിയല്ലെന്ന നിലപാടിലാണ് ഇയോം​ഗ്. പണത്തെപ്പോലെ തന്നെ ഏറെ വിലപ്പെട്ടതാണ് അറിവ്. താൻ നൽകിയ ഉപദേശവും മാർഗനിർദേശവും കാരണം തൊഴിൽ കണ്ടെത്തിയവരിൽ നിന്നോ വിസ ലഭിച്ചവരിൽ നിന്നോ നിരവധി സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും അതിൽ സന്തോഷവതിയാണെന്നും ദുബായ് ഇമി​ഗ്രേഷൻ ഓഫീസിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന ഇയോം​ഗ് പറയുന്നു. ഇതിന് പുറമെ നൈജീരിയയിൽ പിഎടി ആൻഡ് മെനോറ കെയർ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനും ഇയോം​ഗ് ആരംഭിച്ചിട്ടുണ്ട്. നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങളും ഭക്ഷണവും, സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാനിറ്ററി പാഡുകളും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് എൻജിഒ ആരംഭിച്ചിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy