സൗദിയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു

സൗദി അറേബ്യയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. മധ്യപ്രവിശ്യയോട്​ ചേർന്നുള്ള ഹാഇൽ മേഖലയിൽ അൽഷന്നാൻ പ്രദേശത്തിൻ്റെ കിഴക്കുഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. ​ വെള്ളിയാഴ്​ച ഉച്ചക്ക്​ 12.03നാണ് ഭൂചലനമുണ്ടായതെന്ന് സൗദി ജിയോളജിക്കൽ സർവേ വക്താവ്​ താരിഖ്​ അബാ അൽഖൈൽ അറിയിച്ചു. തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. 5.8 കിലോമീറ്റർ വ്യാപ്​തിയിൽ ആഘാതം അനുഭവപ്പെട്ടു. ഖസീം, ഹാഇൽ പ്രവിശ്യകളിലെ പ്രദേശവാസികൾക്ക്​ ഏതാനും സെക്കൻഡ്​ നേരത്തേക്ക് പ്രകമ്പനം അനുഭവപ്പെട്ടെന്നും അൽഖൈൽ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy