യുഎഇയിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉത്പ്പന്നം വിറ്റയാൾ അറസ്റ്റിൽ

യുഎഇയിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉത്പ്പന്നം വിറ്റ ഏഷ്യൻ പൗരൻ അറസ്റ്റിൽ. യുഎഇയിലെ അജ്മാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ലോക പ്രശസ്ത ബ്രാൻഡുകളുടെ പേരുകളുള്ള ഡ്യൂപ്ലിക്കേറ്റ് ലൂബ്രിക്കൻ്റുകൾ വിൽക്കുകയും സംഭരിക്കുകയും ചെയ്ത ഏഷ്യൻ പൗരനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ഹമീദിയ പൊലീസ് സ്റ്റേഷനിൽ ലഭിച്ച സൂചനയെ തുടർന്ന് അധികൃതർ നടത്തിയ റെയ്ഡിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അജ്മാൻ പൊലീസിലെ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ അഹമ്മദ് സയീദ് അൽ നഈമി പറഞ്ഞു. വ്യാജ എണ്ണ ഉൽപന്നങ്ങളുടെ ഉൽപ്പാദനം, പാക്കേജിംഗ്, സംഭരണം, വിതരണം നടത്തുന്നതിന് വേണ്ടിയുള്ള വെയർഹൗസിൻ്റെ സാന്നിധ്യമുണ്ടെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. വിവരെ ലഭിച്ചതോടെ അന്വേഷണ സംഘം രൂപീകരിക്കുകയും എല്ലാ നിയമ നടപടികളും പാലിച്ച് സ്ഥലത്ത് റെയ്ഡ് നടത്തുകയും ചെയ്തു. പരിശോധനയിൽ വൻതോതിൽ വ്യാജ എണ്ണകൾ പിടികൂടി. അജ്മാൻ എമിറേറ്റിലെ കോംപ്രിഹെൻസീവ് സിറ്റി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത മറ്റൊരു കേസിൽ ഉൾപ്പെട്ട വ്യക്തിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

ഗോഡൗണിലെ റെയ്ഡിന് ശേഷം പ്രതിയുടെ താമസ സ്ഥലത്തും പരിശോധന നടത്തി. ഇയാളുടെ പക്കൽ നിന്ന് ഗണ്യമായ അളവിൽ ഡ്യൂപ്ലിക്കേറ്റ് കാർ ഓയിലുകൾ പിടിച്ചെടുത്തു. തൻ്റെ കമ്പനിയുടെ ലേബലിൽ കാർ ഓയിലും ലൂബ്രിക്കൻ്റുകളും പായ്ക്ക് ചെയ്യുന്നതിന് വേണ്ടി ചെയ്തതാണെന്നും പ്രശസ്ത കമ്പനികളുടെ പേരിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ പദ്ധതിയിട്ടിരുന്നതായും ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കുറ്റവാളികളെ പിടികൂടുന്നതിലും ഓപ്പറേഷൻ മികച്ച രീതിയിൽ പൂർത്തിയാക്കിയതിനും അന്വേഷണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ കഴിവിനെ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അഭിനന്ദിച്ചു. സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അജ്മാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy