യുഎഇയിലെ സ്കൂളുകൾ 28ന് അടയ്ക്കും, നാട്ടിൽ വിരുന്നൊരുക്കി മഴക്കാലം

യുഎഇയിലെ സ്കൂളുകൾ മധ്യവേനലവധിക്കായി 28ന് അടയ്ക്കും. ഓ​ഗസ്റ്റ് 26നാണ് ഇനി സ്കൂളുകൾ തുറക്കുക. അതേസമയം അധ്യാപകർ ജൂലൈ 5 വരെ ജോലികൾ പൂർത്തീകരിക്കണം. ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾ ആദ്യ ടേമിലെ പഠനവും പരീക്ഷയും പൂർത്തിയാക്കി വെള്ളിയാഴ്ച ഓപ്പൺ ഹൗസ് നടത്തുന്നതോടെ അടയ്ക്കും. കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി ചർച്ച ചെയ്തും നിർദേശങ്ങൾ നൽകിയുമാണ് സ്കൂളടയ്ക്കുന്നത്.

എന്നാൽ പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് അധ്യയന വർഷാവസാനമാണ്. അവർക്ക് വാർഷിക പരീക്ഷ കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും സ്കൂളടയ്ക്കുക. പുതിയ ടേമിലേക്കാണ് അവർക്ക് സ്കൂൾ തുറക്കുന്നത്. യുഎഇയിലെ വേനൽചൂടിൽ നിന്ന് നാട്ടിലെ മൺസൂൺ കാലാവസ്ഥയിൽ ആശ്വാസം കണ്ടെത്താൻ നിരവധി കുടുംബങ്ങളാണ് സ്കൂളടയ്ക്കുന്നതോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുന്നത്. ചിലർ വർധിച്ചുവരുന്ന പഠന,ജീവിത ചെലവ് മൂലം നാട്ടിലേക്ക് ടിസി വാങ്ങി പോകുന്നവരുമുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy