​ഗൾഫിലെ ഇന്ത്യൻ എംബസിയിൽ നിരവധി തൊഴിലവസരങ്ങൾ, പത്ത് പാസായവർക്കും അപേക്ഷിക്കാം

റിയാദിലെ ഇന്ത്യൻ എംബസിയിൽ നിരവധി തൊഴിലവസരങ്ങൾ. സൗദി അറേബ്യയിൽ റസിഡൻറ് പെർമിറ്റ് (ഇഖാമ) ഉള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷകൾ നൽകാം. ഓഫീസ് ബോയ് (1), ക്ലർക്ക് (2) എന്നീ ഒഴിവുകളാണുള്ളത്. 2400-5880 റിയാലാണ് ഓഫീസ് ബോയിയുടെ ശമ്പള സ്കെയിൽ. ക്ലർക്കിേൻറത് 4000-9800 റിയാലും. പത്താം ക്ലാസ് പാസ്, ഇം​ഗ്ലീഷ് പരിജ്ഞാനം എന്നിവ ഓഫീസ് ബോയിക്ക് ഉണ്ടായിരിക്കണം. അറബി ഭാഷാപരിജ്ഞാനമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദം, കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള വൈദഗ്ധ്യം, ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനുമുള്ള കഴിവ്, അറബി ഭാഷാപരിജ്ഞാനം എന്നീ അടിസ്ഥാന യോ​ഗ്യതകൾ ഉണ്ടായിരിക്കണം. 2024 ജൂൺ ഒന്നിന് 35 വയസിൽ കൂടാൻ പാടില്ല. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. ഉദ്യോ​ഗാർത്ഥികൾക്ക് https://forms.gle/GnSGmeesvc8jNmLW8 വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy