ട്രാഫിക് നിയമങ്ങൾ ഇം​ഗ്ലീഷിൽ മാത്രമല്ല മലയാളത്തിലും പങ്കുവച്ച് അബുദാബി പൊലീസ്

സോഷ്യൽ മീഡിയയിൽ ട്രാഫിക് നി​ർ​ദേ​ശ​ങ്ങ​ൾ ഇം​ഗ്ലീഷിനും അറബിക്കും പുറമെ മലയാളത്തിലും പങ്കുവെച്ച് അബുദാബി പൊലീസ്. വാഹനമോടിക്കുന്നവർ പാലിക്കേണ്ടതായ കാര്യങ്ങളെ കുറിച്ചുള്ള നിർദേശങ്ങളാണ് എക്സിലൂടെ പങ്കുവച്ചത്. അബുദാബിയിൽ വളരെയധികം മലയാളികൾ താമസിക്കുന്നതിനാലാണ് മലയാളത്തിൽ കൂടി കാര്യങ്ങൾ വ്യക്തമാക്കുന്നത്. ചൂട് കാലത്ത് തേയ്മാനം സംഭവിച്ച ടയറുകളുടെ ഉപയോ​ഗം, ടയറുകളിലെ വിള്ളലുകളും കാലാവധിയും പരിശോധിക്കേണ്ടതി​ന്റെ ആവശ്യകത തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy