
പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു
പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു. മുവാറ്റുപുഴ പെരുമറ്റത്ത് (വാലടി തണ്ട) താമസിക്കുന്ന വേലക്കോട്ട് അലിയാർ(ഉബൈസ് – 67) ആണ് മരിച്ചത്.ഹൃദയ സംബന്ധമായ ചികിൽസക്ക് ശേഷം അബുദാബിയിൽ മക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. 20 വർഷത്തിലധികമായി റാസൽഖൈമ കുസാമിൽ അൽ സഫാ ക്ലീനിങ് കമ്പനി നടത്തി വരുകയായിരുന്നു. ചികിൽസക്കുശേഷം രണ്ടുമാസം മുമ്പാണ് അബുദാബിയിൽ എത്തിയത്. മൃതദേഹം പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ അസീന. മക്കൾ: ഹിസ്ന, ഹംന, ഹംസ (ദുബായ്). മരുമക്കൾ: ഷെഫീക്ക് (അബുദാബി), ആരിഫ് (അബുദാബി) യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)