Posted By rosemary Posted On

യുഎഇ: ഇടവേളയിൽ ഉറങ്ങുകയായിരുന്ന അധ്യാപികയുടെ ഫോട്ടോയെടുത്തു; ശിക്ഷ വിധിച്ച് കോടതി

സ്കൂൾ ഇടവേളയിൽ വിശ്രമിക്കുകയായിരുന്ന അധ്യാപികയുടെ ഫോട്ടോയെടുത്ത സ്കൂൾ അഡ്മിനിസ്ട്രേറ്റർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. അധ്യാപകരുടെ വിശ്രമമുറിയിൽ ഉറങ്ങുകയായിരുന്ന അധ്യാപികയുടെ ഫോട്ടോ സമ്മതമില്ലാതെ പകർത്തിയതിനെ തുടർന്നാണ് നടപടി. 2000 ദിർഹം (ഏകദേശം 45,480 രൂപ ) പിഴയാണ് ചുമത്തിയിരിക്കുന്നത്.

അധ്യാപികയുടെ മുഖം വ്യക്തമാകുന്ന ചിത്രം പകർത്തുകയും സോഷ്യൽമീഡിയയിലൂടെ സ്കൂൾ അധികൃതർക്ക് കൈമാറുകയും ചെയ്‌തിരുന്നു. സ്വകാര്യതയെ ഹനിക്കുന്ന പ്രവർത്തിയാണെന്ന് കാണിച്ചാണ് അധ്യാപിക കോടതിയെ സമീപിച്ചത്. യുഎഇയിൽ ഒരാളുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോയെടുക്കുന്നത് കുറ്റകരമാണ്. 1,50,000 മുതൽ 5,00,000 ലക്ഷം ദിർഹം വരെ പിഴയും ആറുമാസം വരെ തടവും ലഭിച്ചേക്കാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *