കനത്ത ചൂടിൽ യുഎഇയിലെ ഡെലിവറി ഡ്രൈവർമാർക്കായി എയർ കണ്ടീഷൻഡ് ഹബ്ബുകൾ

യുഎഇയിലെ ഡെലിവറി ഡ്രൈവർമാർക്കിയി പുതിയ വിശ്രമ സ്ഥലങ്ങൾ ഒരുക്കി. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണത്തോടെ നഗരത്തിലുടനീളം 6,000-ത്തിലധികം വിശ്രമകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളം, ലഘുഭക്ഷണം, ചാർജിംഗ് പോയിൻ്റുകൾ, മ്യൂസിക് സിസ്റ്റം, ടിവി തുടങ്ങിയ അവശ്യ സൗകര്യങ്ങൾ വിശ്രമകേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

തലാബത്തിനൊപ്പം പ്രവർത്തിക്കുന്ന ഡെലിവറി റൈഡർമാർ പുതിയ വിശ്രമ സ്ഥലങ്ങൾ അനുവദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. തങ്ങൾക്ക് നൽകുന്ന ഈ കരുതൽ ജോലി കൂടുതൽ ഉന്മേഷത്തോടെ ചെയ്യാനുള്ള ഊർജവും നൽകുന്നതാണെന്ന് ജീവനക്കാർ പറഞ്ഞു. വിനോദത്തിനും വിശ്രമത്തിനും മതപരമായ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനും പുതിയ സംവിധാനം ഏറെ സൗകര്യപ്രദമാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, തങ്ങളുടെ ഡെലിവറി ഡ്രൈവർമാർക്ക് വിശ്രമിക്കാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഹൈഡ്രേഷൻ സ്റ്റേഷനുകളും റൂ ബസുകളും ഡെലിവറൂ ആരംഭിച്ചു. എയർ കണ്ടീഷൻ ചെയ്ത റൂ ബസുകൾ വേനൽക്കാലത്ത് ദുബായിലെ പ്രധാന പ്രദേശങ്ങളിൽ പിറ്റ് സ്റ്റോപ്പുകൾ ഉണ്ടാക്കും. കൊടുംചൂടിൽ ക്ഷീണിക്കുമ്പോൾ കൂളിംഗ് സ്റ്റേഷനിൽ തണുത്ത വെള്ളവും ജ്യൂസും ലഭിക്കുന്നുണ്ടെന്നും ജീവനക്കാർ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy