കേരളത്തിലെ ചെറുഭൂചലനങ്ങൾ മുന്നറിയിപ്പാണോ? കേരളത്തിലൂടെ ഭ്രംശരേഖകൾ കടന്നുപോകുന്നു

രണ്ടു ദിവസങ്ങളിലായി തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് കേരളത്തിന് എന്തെങ്കിലും മുന്നറിയിപ്പ് നൽകുന്നുണ്ടോ? കേരളത്തിൽ മഴക്കാലത്തും അതിനു ശേഷമുള്ള വേനൽത്തുടക്കത്തിലും പതിവായി ചെറുഭൂചലനങ്ങൾ അനുഭവപ്പെടുന്നത് പതിവാകുന്നുണ്ടോ? ബഹുവിധ ദുരന്ത സാധ്യതയുള്ള സ്ഥലമായി സംസ്ഥാനം മാറിയതിനാൽ ഇത്തരം കാര്യങ്ങളിൽ ജാ​ഗ്രത പാലിക്കേണ്ടതുണ്ടോയെന്നതിനെ കുറിച്ച് കേരള സർവകലാശാലാ ഭൗമശാസ്ത്ര വിഭാഗം മേധാവി ഡോ. ഇ. ഷാജി വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. കേളത്തിലൂടെ ഭ്രംശരേഖകൾ കടന്നുപോകുന്നുണ്ട്. ഭ്രംശ മേഖലകൾക്ക് മുകളിലുള്ള പ്രദേശങ്ങളിൽ കെട്ടിട നിർമാണവും മറ്റു നിർമിതികളും കൂടുതൽ ശാസ്ത്രീയമാക്കുകയും വേണം. ചെറുഭൂചലനങ്ങൾ നിലവിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെങ്കിലും പ്രശ്നമേഖലകളി‍ൽ ഭൂകമ്പ പ്രതിരോധ രീതിയിലുള്ള ബിൽഡിങ് കോഡ് (ചട്ടം) നടപ്പാക്കുന്നത് ആലോചിക്കേണ്ടതാണെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഡോ. കെ. സോമൻ പറയുന്നു.

കേരളത്തിലൂടെ പല ഭ്രംശരേഖകൾ കടന്നുപോകുന്നുണ്ട്. പാലക്കാട് ചുരത്തിലൂടെ കാവേരി തടം വരെയും അച്ചൻകോവിൽ മേഖലയിലും ഇടുക്കി–തമിഴ്നാട് അതിർത്തിയിലും കടന്നുപോകുന്നുണ്ട്. മഴയുടെ തോത് വർധിക്കുന്നത് മൂലം ഭൂമിയിലേക്ക് ഇറങ്ങുന്ന വെള്ളത്തി​ന്റെ അളവ് കൂടും. ഇത് ഭ്രംശരേഖകൾക്കിടയിൽ തെന്നൽ വർധിപ്പിക്കും. മഴക്കാലം ആരംഭിച്ച ശേഷം ഭൂഗർഭജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഭൂഗർഭത്തിലെ ചെറുപാളികളിൽ ഉണ്ടാകുന്ന ശക്തികുറഞ്ഞ തെന്നിമാറലുകളാണ് തൃശൂർ, പാലക്കാട് ജില്ലകളിൽ ചെറു ഭൂചലനങ്ങൾക്കു കാരണമായതെന്ന് ഭൂകമ്പ ഗവേഷകയായ ഡോ. കുശല രാജേന്ദ്രൻ പറയുന്നു. ഹൈഡ്രോ സീസ്മിസിറ്റി എന്നാണ് ഈ പ്രവണതയെ പറയുന്നത്. 3 മുതൽ 7 കിലോമീറ്റർ വരെ ആഴത്തിൽ നിന്നാണ് ഇത്തരം ചലനങ്ങളുടെ ശക്തി പുറപ്പെടുന്നത്. ഇതിൽ നിന്നുള്ള ഊർജം അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതിനാലാണ് അകമ്പടിയായി മുഴക്കവും മറ്റും കേൾക്കും. അതിനാൽ ഭൂകമ്പ പ്രതിരോധ നിർമാണ രീതിയിലേക്ക് കേരളം സാവകാശം മാറുന്നത് ഭാവി സുരക്ഷയ്ക്ക് സഹായകമാകും.

ഭൂകമ്പ സ്കെയിലിൽ കേരളം സോൺ 3ലാണ്. ഗോവ, ലക്ഷദ്വീപ്, ഹരിയാന, ബംഗാൾ, മധ്യപ്രദേശ്, ഒഡിഷ എന്നീ മേഖലകളിൽ ശക്തമായ ഭൂചലനത്തിന് സാധ്യതയില്ല. ​ഗുജറാത്തിലെ കച്ചും ഹിമാലയവും ആൻഡമാൻസും സോൺ നാലിലും അഞ്ചിലുമായാണ് കിടക്കുന്നത്. സോൺ 3ലുള്ള കെട്ടിട നിർമാണങ്ങൾ ഭൂകമ്പ പ്രതിരോധ രീതിയിൽ നിർമിക്കുന്നതാണ് നല്ലത്. അതേസമയം കമ്പ പ്രതിരോധ നിർമാണം സംബന്ധിച്ച സാങ്കേതിക വിദ്യയുടെ നിയമ വശം (ടെക്നോ ലീഗൽ) ഒരു സംസ്ഥാനവും പൂർണമായും നടപ്പാക്കിയിട്ടില്ല.

അതേസമയം ചെറുചലനങ്ങളുണ്ടാകുന്നത് ഒരുപരിധി വരെ ആശ്വാസകരമാണെന്നാണ് ഒരുവിഭാ​ഗം ​ഗവേഷകർ പറയുന്നത്. ഭൂഗർഭ പാളികൾ ഒട്ടും ചലിക്കാതെ ഇരുന്നാൽ ഊർജം മുഴുവൻ കെട്ടിനിന്ന് വൻ ചനലത്തിലേക്കു നയിക്കാം. ഹിമാലയത്തിലും മറ്റും അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ട് 500 വർഷത്തിലേറെയായി. അത് ഊർജം കെട്ടിനിന്ന് വൻചലനത്തിലേക്ക് നയിച്ചേക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy