Advertisment

യുഎഇയിലെ കനത്ത ചൂട്; തൊഴിലാളികൾക്ക് ഇന്ന് മുതൽ ഉച്ചവിശ്രമം

Advertisment

യുഎഇയിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഇന്ന് മുതൽ ഉച്ചവിശ്രമം നിർബന്ധമാക്കി. ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ് ഉച്ചവിശ്രമം ഏർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 15 വരെ 3 മാസക്കാലത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയം തൊഴിലാളികളെ പുറം ജോലി ചെയ്യിക്കാൻ പാടില്ലെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. സൂര്യാഘാതം, നിർജലീകരണം തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുന്നതി​ന്റെ ഭാ​ഗമായാണ് നടപടി. കനത്ത ചൂടിനെ തുടർന്ന് ഇരുപത് വർഷത്തോളമായി രാജ്യത്ത് ഉച്ചവിശ്രമം നടപ്പിലാക്കുന്നുണ്ട്. ഡെലിവറി ഡ്രൈവർമാർക്കു വിശ്രമിക്കാൻ 6000 വിശ്രമകേന്ദ്രങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Advertisment

കമ്പനികൾക്ക് തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജോലി സമയം ക്രമീകരിക്കാവുന്നതാണ്. ചൂട് താരതമ്യേന കുറഞ്ഞ രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റിലോ പുലർച്ചെ തുടങ്ങി 12ന് തീരുംവരെയോ ഒറ്റ ഷിഫ്റ്റിലോ ജോലി ചെയ്യാം. ജോലി സമയം 8 മണിക്കൂറിൽ കൂടാൻ പാടില്ല. ഓവർടൈം ജോലിക്ക് അധിക വേതനം നൽകണം. ഉച്ചവിശ്രമ കാലത്തെ ജോലി സമയ ക്രമീകരണം മുൻകൂട്ടി തൊഴിലാളികളെ അറിയിക്കണമെന്നും നിർദേശമുണ്ട്. വിശ്രമിക്കാൻ സൗകര്യം 2 ഷിഫ്റ്റായാണ് ജോലി ക്രമീകരിക്കുന്നതെങ്കിൽ ഇടവേള സമയത്ത് കൊടും ചൂടിൽ നീണ്ട യാത്ര ഒഴിവാക്കണം. പകരം ജോലി സ്ഥലത്തു തന്നെ വിശ്രമിക്കാൻ ശീതീകരിച്ച പ്രത്യേക സൗകര്യം ഒരുക്കണം. ഇവിടെ തണുത്ത ശുദ്ധ ജലം ലഭ്യമാക്കണം.

അടിയന്തര ഘട്ടങ്ങളിൽ അവശ്യസേവന വിഭാഗം ജീവനക്കാർക്ക് നിരോധിത സമയത്തും ജോലി ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ ഈ തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും കമ്പനി ഒരുക്കണം. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് ആളൊന്നിന് 5000 വീതം പിഴ ചുമത്തും. പരമാവധി 50,000 ദിർഹമാണ് പിഴ. കൂടാതെ കമ്പനിയെ തരം താഴ്ത്തുകയും ചെയ്യും. കൂടാതെ കമ്പനികൾ വിവിധ ഭാഷകളിൽ തൊഴിലാളികൾക്കായി ബോധവത്കരണ പ്രവർത്തനങ്ങളും നടത്തണം.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group