യുഎഇയിൽ മരണപ്പെട്ട മക​ന്റെ ഓർമയ്ക്കായി പദ്ധതിയൊരുക്കി മലയാളികളായ പ്രവാസി മാതാപിതാക്കൾ

യുഎഇയിൽ വാഹനാപകടത്തിൽ മരിച്ച മക​ന്റെ ഓർമയ്ക്കായി മകൻ പഠിച്ച അമേരിക്കയിലെ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കായി പ​ദ്ധതിയാരംഭിച്ച് മലയാളികളായ പ്രവാസി ദമ്പതികൾ. ആനന്ദ്- രാജി ദമ്പതികൾ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ഉയർന്ന ജിപിഎ ഉള്ള വിദ്യാർത്ഥിക്ക് ‘സ്റ്റുഡൻ്റ് അച്ചീവ്‌മെൻ്റ് അവാർഡ്’ നൽകും. എല്ലാ വർഷവും ഒരു ബിരുദധാരിക്കും ഒരു ബിരുദ വിദ്യാർത്ഥിക്കുമാണ് അവാർഡ് നൽകുക. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

ആനന്ദ്- രാജി ദമ്പതികളുടെ ഏകമകനായ ശരത് കുമാർ 2019 ഡിസംബർ 25 നാണ് വാഹനാപകടത്തിൽ മരിക്കുന്നത്. യുഎസിൽ നിന്നും അവധിയാഘോഷിക്കാനായി വീട്ടിലെത്തിയതായിരുന്നു. പാർഡി സ്‌കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസിലെ ഒരു ഇൻ്റർനാഷണൽ റിലേഷൻസ് മേജറായിരുന്നു ശരത്, കൂടാതെ ക്വെസ്‌ട്രോം സ്‌കൂൾ ഓഫ് ബിസിനസ് വിദ്യാർത്ഥിയുമായിരുന്നു. 24നാണ് ശരത് യുഎഇയിലെ വീട്ടിലെത്തുന്നത്. രണ്ട് ദിവസത്തിന് ശേഷം നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. ശബരിമലയിലേക്ക് പോകാനായിരുന്നു ആ​ഗ്ര​ഹിച്ചിരുന്നത്. എന്നാൽ അന്ന് രാത്രി കൂട്ടുകാരുമൊത്തുള്ള യാത്ര അവസാനത്തേത് ആകുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല. കൂട്ടുകാരെല്ലാവരുമൊന്നിച്ച് ഭക്ഷണം കഴിച്ചശേഷം ഒരാളെ വീട്ടിലിറക്കി അടുത്തയാളുമായി പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

കൂട്ടുകാരുടെ ഇടയിൽ ഏറ്റവും സുരക്ഷിതമായി വാഹനമോടിക്കുന്നയാളെന്ന പേരുകേട്ടയാളാണ് ശരത്. നിർഭാ​ഗ്യകരമായ രാത്രിയിൽ നിയന്ത്രണം വിട്ട വാഹനം മരത്തിലിടിക്കുകയായിരുന്നു. വാഹനത്തിൽ ശരത്തിന് ഒപ്പമുണ്ടായിരുന്നത് പട്ടാമ്പി സ്വദേശിയായ രോഹിത്തായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചു. രോഹിത്ത് വിദേശ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു. ഇരുവരും അവധി ആഘോഷിക്കാനായി യുഎഇയിലെത്തിയതായിരുന്നു. ഇരുവരും വീടുകളിൽ എത്താതിരുന്നപ്പോൾ കൂട്ടുകാരുടെ വീടുകളിൽ തങ്ങിയിരിക്കാം എന്നാണ് വീട്ടുകാർ വിചാരിച്ചിരുന്നത്. എന്നാൽ പിറ്റേന്ന് കാലത്ത് പൊലീസ് വിവരമറിയിക്കുമ്പോഴാണ് ഇരുവരുടെയും മരണവിവരം കുടുംബങ്ങൾ അറിയുന്നത്.

ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ പ്രശസ്തമായ ഡൂൺ സ്‌കൂളിൽ ചേരുന്നതിന് മുമ്പ് ഏഴാം ക്ലാസ് വരെ ദുബായിലെ ചൗഇഫാത്ത് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു ശരത്. ഐസിഎസ്ഇ പരീക്ഷകളിൽ മികച്ച മാർക്ക് നേടുകയും ഐബി ഡിപ്ലോമ നേടുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ തലത്തിൽ മികവ് പുലർത്തിയയാളായിരുന്നു ശരത്ത്. പഠനത്തിന് ശേഷം ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരാനും നയതന്ത്രജ്ഞനാകാനുമായിരുന്ന ആ​ഗ്രഹം. ഇന്ത്യൻ പാർലമെൻ്റിലെ പ്രമുഖ അംഗമായ ശശി തരൂരിനൊപ്പം ഇൻ്റേൺഷിപ്പ് ചെയ്യാനും അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിൽ പങ്കെടുക്കുകയും തത്സമയ സംവാദങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് കത്തുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ‍​ഗവേഷണ പ്രബന്ധത്തിൽ ഡോക്ടർ തരൂർ പ്രത്യേകം പ്രശംസിച്ചിട്ടുണ്ടെന്നും പിതാവ് ആനന്ദ് പറയുന്നു.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, 12 വ്യത്യസ്ത സർവകലാശാലകളിൽ പ്രവേശനം ലഭിച്ചെങ്കിലും ഒടുവിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയാണ് തിരഞ്ഞെടുത്തത്. ഇത് നാല് വർഷത്തെ കോഴ്‌സായിരുന്നു. എന്നാൽ 3.5 വർഷം കൊണ്ട് ശരത്ത് കോഴ്സ് പൂർത്തിയാക്കി. ആനന്ദും രാജിയും
ഇപ്പോൾ ശരത് ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മകന് വേണ്ടി ഓരോ പ്രവർത്തനങ്ങളിലേർപ്പെടുകയാണ് .

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy