നടി നൂർ മാളബിക മരിച്ച നിലയിൽ; ഫ്ലാറ്റിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

ബോളിവുഡ് നടിയും മോഡലുമായ നൂ‌ർ മാളബികയെ (32) മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈ ലോഖണ്ഡവാലയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹം അഴുകി ദുർ​ഗന്ധം വമിച്ചിരുന്നു. ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്​തു. മുറിയിൽ നിന്ന് താരത്തിന്റെ മൊബൈൽ ഫോണും ഡയറിയും മരുന്നുകളും കണ്ടെത്തി.

നൂറി​ന്റെ അസമിലുള്ള കുടുംബാം​ഗങ്ങളുമായി ബന്ധപ്പെട്ടെങ്കിലും പ്രായാധിക്യത്താൽ വരാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഇതെ തുടർന്ന് സുഹൃത്തും നടനുമായ അലോക്​നാഥ് പതക്ക് മൃതദേഹം ഏറ്റെടുത്ത് അന്തിമചടങ്ങുകൾ നടത്തി. മരണത്തിൽ അന്വേഷണം നടത്തണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സിസ്‌കിയാൻ, വാക്കാമൻ, തീഖി ചട്നി തുടങ്ങി നിരവധി സിനിമകളിലും വെബ് സീരീസായ ദ ട്രയലിലും അഭിനയിച്ചിട്ടുണ്ട്. സിനിമാരം​ഗത്തേക്ക് വരുന്നതിന് മുമ്പ് ഖത്തർ എയർവേസിൽ എയർഹോസ്റ്റസായിരുന്നു നൂർ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy