യുഎഇ: വാഹനങ്ങൾ വാങ്ങുന്നതിന് മുന്നേ പ്രത്യേകം അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

യുഎഇയിലുള്ള പലരുടെയും ആ​ഗ്രഹമാണ് സ്വന്തമായി ഒരു വാഹനമെന്നത്. ചിലരെങ്കിലും യൂസ്ഡ് കാറുകളായിരിക്കും വാങ്ങുക. സെക്കൻഡ് ഹാൻഡ് കാർ ആണ് വാങ്ങുന്നതെങ്കിൽ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. വാങ്ങുന്ന സെക്കൻഡ് ഹാൻഡ് കാറി​ന്റെ ഹിസ്റ്ററി പരിശോധിക്കുന്നത് വാഹനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും മുന്‍കാല സംഭവങ്ങളെക്കുറിച്ചും അറിയാന്‍ സഹായിക്കും. വാഹനത്തിന്റെ ചില ഭാഗങ്ങള്‍ ഒറിജിനലാണോ അല്ലയോ എന്ന് കണ്ടെത്താനും സഹായിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ കാണുന്ന ചേസിസ്‌ നമ്പര്‍ എന്നറിയപ്പെടുന്ന നിങ്ങളുടെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (വി ഐ എന്‍) അറിയണം. ഈ നമ്പർ ഉപയോ​ഗിച്ച് നിലവിലുള്ള ഏതെങ്കിലും അപകട റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍, അത് എപ്പോള്‍ സംഭവിച്ചുവെന്നും ഏത് തരത്തിലുള്ള അപകടമാണ് സംഭവിച്ചതെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാകും. കൂടാതെ എമിറേറ്റ്‌സ് വെഹിക്കിള്‍ ഗേറ്റ് വെബ്‌സൈറ്റിലൂടെയും യുഎഇ നിവാസികള്‍ക്ക് അവരുടെ കാറിന്റെ ഹിസ്റ്ററി അറിയാൻ സാഘിക്കും. അതിനായി ആദ്യമൊരു അക്കൗണ്ട് സൃഷ്ടിക്കണം. തുടർന്ന് കാറിന്റെ വി ഐ എന്‍ നമ്പര്‍ നല്‍കണം. അപ്പോൾ ‘ട്രാഫിക് ആക്സിഡന്റ് മാനേജ്മെന്റ്’ വിഭാഗത്തിന് കീഴിലുള്ള കാറിന്റെ അപകട ചരിത്രം കാണാൻ സാധിക്കും. കൂടാതെ യുഎഇ പൊലീസി​ന്റെ വെബ്സൈറ്റിൽ നിന്നും വാഹനത്തി​ന്റെ ചേസിസ്‌ നമ്പര്‍ നല്‍കാനും ‘എന്‍ക്വയര്‍ എബൗട്ട് ആക്‌സിഡന്റ്’ എന്നതിന് കീഴിൽ വിവരങ്ങൾ കണ്ടെത്താനും സാധിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy