നിരവധി സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ കേരളം വിടുന്നു

സംസ്ഥാനത്ത് സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരുടെ കുറവ് ഉണ്ടായിരിക്കെ നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ കേരളം വിടുന്നു. ഐ.എ.എസിൽ 89ഉം ഐ.പി.എസിൽ 59ഉം ഉദ്യോഗസ്ഥരുടെ കുറവാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിമാരടക്കം അരഡസനിലേറെ ഉദ്യോഗസ്ഥർ ഉടൻ കേന്ദ്രസർവീസിലേക്ക് മാറും. കൂടാതെ ചിലർ വിദേശത്തേക്ക് ഉപരിപഠനത്തിനും മറ്റുമായി പോവുന്നുമുണ്ട്.

പ്രിൻസിപ്പൽസെക്രട്ടറി രബിന്ദ്രകുമാർ അഗർവാൾ, സെക്രട്ടറി റാങ്കുള്ള അശോക് കുമാർസിംഗ്, ചീഫ്ഇലക്ട്രൽഓഫീസർ സഞ്‌ജയ് കൗൾ, ജലഅതോറിട്ടി എം.ഡി. ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവർ കേന്ദ്രത്തിലേക്ക് പോവും. ഡി.ജി.പി റാങ്കുള്ള വിജിലൻസ് മേധാവി ടി.കെ.വിനോദ്കുമാർ അമേരിക്കൻ സർവകലാശാലയിൽ അദ്ധ്യാപകനായി പോവാൻ കേന്ദ്രാനുമതി കാത്തിരിക്കുകയാണ്. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യം അമേരിക്കയിൽ ഉപരിപഠനത്തിന് പോവും, ഭാര്യയും ഡി.ഐ.ജിയുമായ നിശാന്തിനിയും ദീർഘകാല അവധിയിൽ പോവും. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സുമൻബില്ലയെ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം രണ്ടാഴ്ചമുൻപ് കേന്ദ്രസർവീസിലേക്ക് മാറ്റിയിരുന്നു.

കേരളകേഡറിലെ 18ഐ.പി.എസുകാരും 15ഐ.എഫ്.എസുകാരും കേന്ദ്രഡെപ്യൂട്ടേഷനിലുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരായ മനോജ് ജോഷി, രാജേഷ് കുമാർ സിംഗ് അടക്കം19പേർ നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അതേസമയം, ഏഷ്യൻവികസന ബാങ്കിൽ(എ.ഡി.ബി) പ്രിൻസിപ്പൽ ഫിനാൻഷ്യൽ സ്പെഷ്യലിസ്റ്റായ സഞ്ജീവ് കൗശിക് സംസ്ഥാനത്തേക്ക് ഉടൻ മടങ്ങിയെത്തും. അദ്ദേഹത്തെ ധനസെക്രട്ടറിയാക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy