പ്രവാസ ജീവിതത്തിലെ പരമാവധി ചെലവുകൾ കുറച്ച് നാട്ടിലേക്ക് പണമയയ്ക്കാനാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ ശ്രമിക്കുന്നത്. അതിനായി നിത്യജീവിതത്തിൽ പല വ്യത്യാസങ്ങളും കൊണ്ടുവരുകയും പുതിയ രീതികൾ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഗൾഫിലെ പ്രവാസികൾക്കിടയിൽ പുതുതായി കാണുന്ന ഒന്നാണ് സൈക്കിൾ ട്രെൻഡ്. യാത്രാ ചിലവ് കുറയ്ക്കുന്നതിനോടൊപ്പം ഒരു വ്യായാമത്തിനായുളള മാർഗമായി സൈക്കിളിംഗിനെ കാണുന്നതിനാൽ തൊഴിലിടങ്ങളിലേക്കും മറ്റും സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. ട്രാഫിക്കിൽ പെടാതെയും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും സൈക്കിൾ സവാരി നല്ലതാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
ഒരു വർഷമായി ജോലി സ്ഥലത്തേക്ക് സൈക്കിളിൽ യാത്ര ചെയ്തതിലൂടെ പണം ലാഭിക്കാൻ സാധിച്ചെന്ന് മൊഹ്സിൻ പറയുന്നു. 8കിലോ മീറ്റർ ദൂരത്തേക്കുള്ള ജോലി സ്ഥലത്തേക്കായി ദുബായ് പ്രവാസിയും യാച്ച് ക്യാപ്റ്റനുമായ മൊഹ്സിൻ ഹസം പാലിജ ടാക്സിയായിരുന്നു ഉപയോഗിച്ചിരുന്നത്. 700 ദിർഹം (ഏകദേശം 16,000 രൂപ) മാസം ചെലവാകുമായിരുന്നു. എന്നാൽ യാത്രക്ക് സൈക്കിൾ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാൻ ആരംഭിച്ചതോടെ പണം ലാഭിക്കാനും ആരോഗ്യ സംരക്ഷത്തിനും മാർഗമായെന്നും മൊഹ്സിൻ അഭിപ്രായപ്പെട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq